SWISS-TOWER 24/07/2023

അസ്സലാമു അലൈക്കും യാ ശഹ്‌റു റമദാന്‍ ...

 


മലപ്പുറം: (www.kvartha.com 01.07.2016) അസ്സലാമു അലൈക്കും യാ ശഹ്‌റു റമദാന്‍ ... പരിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅക്ക് പള്ളികളില്‍ ഖത്തീബുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.


അവസാന വെള്ളിയും 27ാം രാവും സംഗമിച്ച പുണ്യദിനത്തില്‍ വിശ്വാസികള്‍ നേരെത്തെ പള്ളികളിലെത്തിയിരുന്നു. വിശുദ്ധ റമദാനില്‍ ആര്‍ജിച്ച ജീവിത വിശുദ്ധിയും ആത്മസംസ്‌കരണവും വരും മാസങ്ങളിലും മുറുകെ പിടിക്കണമെന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ ഉണര്‍ത്തി. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ വിടപറയാനിരിക്കെ പ്രാര്‍ഥനകളുമായി സൃഷ്ടാവിലേക്ക് അടുക്കാന്‍ വിശ്വാസികള്‍ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്.
അസ്സലാമു അലൈക്കും യാ ശഹ്‌റു റമദാന്‍ ...


ആയിരം മാസങ്ങളെക്കാള്‍ മഹത്വമുള്ള രാവായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാവില്‍ പള്ളികളില്‍ രാത്രിയും വിശ്വാസികള്‍ ഉണര്‍ന്നിരുന്ന് നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകി.


Keywords: Muslim, Malappuram, Kerala, Muslim pilgrimage, Masjid, Mosque, Lailathul Kadr, Ramzan, Ramadan, Prayer, Jumua, Khatheeb, Speech, Assalamu Alaikum Ya Shahru Ramadan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia