» » » » » » » » » » വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമൂഹിക പ്രവര്‍ത്തകയുടെ ലിംഗനിര്‍ണയം നടത്തി സമയം പാഴാക്കി: ഒടുവില്‍ ചികിത്സ കിട്ടാതെ മരിച്ചു

പെഷവാര്‍: (www.kvartha.com 26.05.2016) വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമൂഹിക പ്രവര്‍ത്തകയുടെ ലിംഗനിര്‍ണയം നടത്തി സമയം പാഴാക്കിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചു. പാകിസ്ഥാനിലെ പെല്‍വാറിലാണ് സംഭവം. വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭിന്നലിംഗത്തില്‍ ഉള്‍പ്പെട്ട ഇരുപത്തിമൂന്നുകാരിയായ അലിഷയാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം മരിച്ചത്.

എട്ടു തവണ വെടിയേറ്റ അലിഷയെ പെഷവാറിലെ ലേഡി റീഡിങ്ങ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ മതിയായ പരിചരണം നല്‍കിയില്ലെന്നും അധികൃതരുടെ അവഗണനയാണ് അലിഷയുടെ മരണത്തിന് കാരണമെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

ഭിന്നലിംഗക്കാര്‍ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ അലി
ഷ നിരന്തരം പോസ്റ്റുകള്‍ എഴുതിയിരുന്നു . ഗുരുതരാവസ്ഥയില്‍ അലിഷയെ സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഭിന്നലിംഗക്കാരിയായതിനാല്‍ അവിടെ പ്രവേശിപ്പിക്കാന്‍ രോഗികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടതിനു പകരം സാധാരണ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ തങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയന്നെും അലി
ഷയുടെ സുഹൃത്തുക്കള്‍ പറയുന്നു. അയിഷ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്നതിനും ലൈംഗിക ബന്ധത്തിനു തയ്യാറാകുന്നതിനും തങ്ങളുടെ റേറ്റ് എത്രയെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ സമയം പാഴാക്കുകയായിരുന്നു .
ഓപ്പറേഷന്‍ തിയറ്ററിലുണ്ടായിരുന്ന പുരുഷ ജീവനക്കാര്‍ അവരുടെ നമ്പറുകള്‍ തന്ന് തങ്ങളുടെ നമ്പറുകള്‍ ആവശ്യപ്പെട്ടതായും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
 Transgender Alisha succumbs to wounds at Peshawar hospital, Treatment, Phone call, Patient, Facebook, Poster, Friends, Allegation, World.

Also Read:
ജില്ലയില്‍ എസ് പി ഒഴികെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്ഥലംമാറ്റം

Keywords: Transgender Alisha succumbs to wounds at Peshawar hospital, Treatment, Phone call, Patient, Facebook, Poster, Friends, Allegation, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal