വി എസിന്റെ കുറിപ്പ് വിവാദം പുതിയ തലത്തിലേക്ക്: സ്ഥിരീകരണവുമായി യെച്ചൂരി

വി എസിന്റെ കുറിപ്പ് വിവാദം പുതിയ തലത്തിലേക്ക്: സ്ഥിരീകരണവുമായി യെച്ചൂരി

തിരുവനന്തപുരം: (www.kvartha.com 26.05.2016) ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. എന്നാല്‍ കുറിപ്പ് വിവാദം ഇപ്പോള്‍ പുതിയ തലത്തിലെത്തി നില്‍ക്കുകയാണ്.

തനിക്ക് കുറിപ്പ് നല്‍കിയത് വി എസ് അച്യതാനന്ദനാണെന്ന് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. വി.എസിന്റെ മകന്‍ വി.എ.അരുണ്‍ കുമാറായിരുന്നു ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേഴ്‌സണല്‍ സ്റ്റാഫ് വഴി കുറിപ്പ് വി.എസിന് നല്‍കിയത്. ആ കുറിപ്പാണ് വി.എസ് തനിക്ക് കൈമാറിയതെന്നും യെച്ചൂരി പറഞ്ഞു.

പുതിയ പദവികള്‍ സംബന്ധിച്ചുള്ള കുറിപ്പായിരുന്നു വി.എസ് നല്‍കിയത് .സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വി.എസ്. അച്യുതാന്ദന്റെ കയ്യിലേക്കു യെച്ചൂരി ഒരു കുറിപ്പ് കൈമാറിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ കുറിപ്പ് നേരത്തെ വിഎസ് നല്‍കിയതാണെന്നും ചടങ്ങില്‍ ഈ കുറിപ്പ് താന്‍ തിരിച്ചു നല്‍കിയതാണെന്നുമാണ് യെച്ചൂരി പറയുന്നത്.

കുറിപ്പ് കൈമാറുന്നതിന് മുമ്പ് വി.എസ് അത് വായിക്കുന്നതും യെച്ചൂരി അതിലേക്ക്
നോക്കുന്നതുമായ ചിത്രമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, ഇടതുമുന്നണി അധ്യക്ഷപദം, സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതായിരുന്നു കുറിപ്പ്.

പദവികള്‍ സംബന്ധിച്ച വി എസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും പദവി സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പോളിറ്റ്ബ്യൂറോയും സംസ്ഥാന സര്‍ക്കാരുമാണെന്നും യെച്ചൂരി പറഞ്ഞു. അതിനാല്‍ തന്നെ താന്‍ ഒരുറപ്പും നല്‍കിയില്ലെന്നും യെച്ചൂരി വിശദീകരിച്ചു.
Sitharam Yechoori, V.S Achuthanandan, post, Controversy, Media, Son, Secretariat, Cabinet, News, Kerala.

Also Read:
ജില്ലയില്‍ എസ് പി ഒഴികെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്ഥലംമാറ്റം

Keywords: Sitharam Yechoori, V.S Achuthanandan, post, Controversy, Media, Son, Secretariat, Cabinet, News, Kerala.
ad