Follow KVARTHA on Google news Follow Us!
ad

ഓസ്‌കാര്‍ രുചി

റെഡ്കാര്‍പ്പറ്റ്, ഓസ്‌കാര്‍ വേദി... ഫാഷനും ഗ്ലാമറും നിറയുന്ന ഇടം എന്നതിനപ്പുറം മാറിമറിയുന്ന രുചിയുടെ പരീക്ഷണശാല കൂടിയാണ് അക്കാഡമി അവാര്‍ഡ് നിശ. With the 2016 Academy Awards on Sunday, it’s time to start planning night-of festivities, by which we mean a strong snacking strategy.
(www.kvartha.com 29.02.2016) റെഡ്കാര്‍പ്പറ്റ്, ഓസ്‌കാര്‍ വേദി... ഫാഷനും ഗ്ലാമറും നിറയുന്ന ഇടം എന്നതിനപ്പുറം മാറിമറിയുന്ന രുചിയുടെ പരീക്ഷണശാല കൂടിയാണ് അക്കാഡമി അവാര്‍ഡ് നിശ. സിനിമാ പ്രേമികള്‍ക്ക് കാഴ്ചയുടെ വസന്തവും, രുചിയുടെ മസാലക്കൂട്ടും അമെരിക്കന്‍ അക്കാഡമി അവാര്‍ഡ് വേദി അനുഭവവേദനമാക്കുന്നു. വേദിയിലിരിക്കുന്നവരുടെ മനസ് നിറയ്ക്കുന്നതിനൊപ്പം, വയറും നിറയ്ക്കണമെന്നാണ് പ്രമാണത്തിനങ്ങനെ ദേശഭേദമൊന്നുമില്ല. വിദേശിയര്‍ക്ക് പ്രത്യേകിച്ച്. രുചികരമായ ഭക്ഷണസാധനങ്ങളോട് അല്‍പ്പമിഷ്ടമേറെയുണ്ടവര്‍ക്ക്. മധുരം കിനിയുന്ന സ്റ്റാര്‍ട്ടറുകള്‍ മുതല്‍ സ്‌പൈസി വിഭവങ്ങള്‍ വരെ. ലോക പ്രശസ്തരായ പാചകവിദഗ്ധരാണ് വിദേശിയര്‍ക്കായി രുചിവൈവിധ്യങ്ങള്‍ തയാറാക്കുന്നത്.

അവാര്‍ഡ് പട്ടികയിലേക്ക് നോമിനേഷന്‍ ലഭിച്ച സിനിമകളില്‍ നിന്നാണ് വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന കൗതുകവും ഓസ്‌കാര്‍ രുചി സമ്മാനിക്കുന്നു. ഓസ്‌കാര്‍ പാര്‍ട്ടിക്ക് പുറത്ത് ആരാധകര്‍ക്കും പാര്‍ട്ടി കൊഴുപ്പിക്കാം. ആഘോഷരാവിനെ രുചിയിലാറാടിക്കാന്‍ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ തയാറാക്കുന്ന വിധവും പാചകവിദഗ്ധര്‍ ഭക്ഷണപ്രിയരുമായി പങ്കുവച്ചിരുന്നു.

ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച സിനിമകളില്‍ പറയുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളോ, ഭക്ഷണരംഗങ്ങളില്‍ പറയുന്ന വിഭവങ്ങളോ ആയിരുന്നു ഓസ്‌കാര്‍ മേശയിലും നിരന്നത്. മികച്ച ചിത്രങ്ങളിലൊന്നായി നോമിനേഷന്‍ ലഭിച്ച ദി മാര്‍ട്ടിയന്‍ എന്ന ചിത്രത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു തയാറാക്കിയ ക്രിസ്പി റോസ്റ്റഡ് പൊട്ടറ്റോസായിരുന്നു ഓസ്‌കാര്‍ മെനുവിലെ ഒരു കിടിലന്‍ ഐറ്റം. ബ്രൂക്ക് ലിന്‍ എന്ന ചിത്രത്തിലെ നായികയായ സാവൊയഴ്‌സ് റോണന്റെ

കഥാപാത്രം തന്റെ പ്രണയരഹസ്യം വെളിപ്പെടുത്തും മുന്‍പ് വീട്ടുകാരെ കൈയിലെടുക്കാന്‍ ഇറ്റാലിയന്‍ പലഹാരമായ സ്പഗെട്ടി ( സോസ് ഒക്കെ ചേര്‍ത്തു സ്‌പൈസിയാക്കിയ ന്യൂഡില്‍സ്) ഉണ്ടാക്കുന്നുണ്ട്. ഈ സ്പഗെട്ടിയും ആഘോഷരാവിന് രുചിയൊരുക്കിയിരുന്നു. ഒപ്പം സോസേജ്, ടൊമാറ്റോസ് പോലെയുള്ള വിഭവങ്ങളും... മികച്ച നടനായി ലിയനാര്‍ഡോ ഡികാപ്രിയോ, മികച്ച സംവിധായകനായി അലജാന്‍ഡ്രോ ഗോണ്‍സാല്‍വസ് ഇനാരിറ്റു എന്നിവരെ സമ്മാനിച്ച ദി റവണവന്റ് എന്ന എന്ന ചിത്രത്തില്‍ നിന്നു ബീഫ് ടാര്‍ട്ടറാണ് തീന്‍മേശയിലെത്തിയത്. റൂം എന്ന ചിത്രത്തില്‍ നിന്നു നായക കഥാപാത്രങ്ങളായ ബ്രീ ലാര്‍സനും ജേക്കബ് ട്രെംബ്ലേയും രുചിച്ച ഐസ്‌ക്രീം കേക്കും മെനുവില്‍ ഇടംപിടിച്ചു.

ഷുഗര്‍ കുക്കി സ്റ്റാച്യൂസ്, ബ്രിഡ്ജ് ഒഫ് ഫ്രൈസ്, റിഫ് ടാക്കോസ്, ബ്രൂക്ക്‌ലിന്‍ കോക്ക്‌ടെയ്ല്‍, ബോസ്റ്റണ്‍ ബേക്ക്ഡ് ബീന്‍സ്, സ്പിനാച്ച് ഡിപ്... ഇങ്ങനെ വിദേശരുചികള്‍ ഏറെ. ഓസ്‌കാര്‍ ഗ്ലാമറിന്റെ ലോകം മാത്രമല്ല, തീരാത്ത രുചിയുടെ ലോകവും ഇവിടെ തന്നെ.
         
Oscar  party menu

SUMMARY: With the 2016 Academy Awards on Sunday, it’s time to start planning night-of festivities, by which we mean a strong snacking strategy. Seeing as there are quite a few memorable food moments from this year’s nominated films, creating a menu is super easy.