അവഗണനയുടെ ഒരു കാലമുണ്ടായിരുന്നു കങ്കണയ്ക്ക്

(www.kvartha.com 28.02.2016) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡിന്നര്‍ കഴിക്കാനായതിന്റെ സേന്താഷത്തിലാണ് ബോളിവുഡ് ക്വീന്‍ കങ്കണ റണാവത്ത്. അഭിമാനകരമായ നിമിഷമെന്നു ചടങ്ങിനെ വിശേഷിപ്പിക്കുന്ന കങ്കണ സന്തോഷത്തിനൊപ്പം തന്റെ ജീവിതത്തിലെ കയ്‌പ്പേറിയൊരു കാലത്തെക്കുറിച്ചും

പങ്കുവച്ചു. മോദിക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാനായതില്‍ തനിക്കേറെ സേന്താഷമുണ്ട്. മോദിയെ ഏറെയാരാധിക്കുന്ന തനിക്ക് ലഭിച്ച വലിയൊരു അവസരമാണ് അദ്ദേഹത്തിന്റെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ വ്യോമസേനയുടെ പരിപാടിക്കെത്തിയ തന്നെ സംഘാടകര്‍ മോദിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നുവെന്നു പറയുന്ന കങ്കണ, തന്നെ ആരും അംഗീകരിക്കാതിരുന്ന കാലമുണ്ടായിരുന്നുവെന്നും ഓര്‍മിക്കുന്നു.

ഇന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട ബ്രാന്‍ഡ് നാമങ്ങളില്‍ ഒന്നാണ് തന്റേത്. എന്നാല്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പ് എന്റെ രൂപം പല ബ്രാന്‍ഡുകളും ഇഷ്ടപ്പെട്ടിരുന്നില്ല. തന്നെ തെരഞ്ഞെടുത്താല്‍ അത് വിവാദമാകുമെന്നും പലരും പറഞ്ഞിരുന്നു. ഇന്ന് കാലം മാറി, ആളുകളുടെ മനോഭാവത്തില്‍ മാറ്റം വന്നു.

ഇന്ന് എന്നിലെ സ്ത്രീയെ ആളുകള്‍ അംഗീകരിച്ചു തുടങ്ങി. അതൊരു പക്ഷേ എന്റെ ജീവിതപശ്ചാത്തലം മനസിലായതു കൊണ്ടാവാം. നന്നായി പൊരുതിയാണ് ഇന്നത്തെ നിലയില്‍ എത്തിയതെന്നും കങ്കണ പറയുന്നു. റങ്കൂണ്‍, റാണി ലക്ഷ്മിഭായ് തുടങ്ങിയവയാണ് താരത്തിന്റെ ഏറ്റവും പുതിയ പ്രോജക്റ്റുകള്‍.
       
Kankana Ranaut Modi

SUMMARY: Kangana Ranaut and Aamir Khan were among the few coveted personalities who recently attended a special dinner organised during Prime Minister Narendra Modi’s visit to Mumbai. Needless to say, Kangana was happy to have been a part of such a prestigious event.
Previous Post Next Post