ദാ ലോകത്തിലെ ഏറ്റവും നീളമേറിയ സെല്‍ഫി സ്റ്റിക്കും എത്തി

ലണ്ടന്‍:(www.kvartha.com 29.02.2016) ലോകത്തിലെ ഏറ്റവും വലുത് എന്ന ഗണത്തിലേക്ക് സെല്‍ഫി സ്റ്റിക്കും എത്തി. ബ്രിട്ടനിലെ യൂട്യൂബറായ ജെയിംസ് വെയറാണ് ഏറ്റവും വലിയ സെല്‍ഫി സ്റ്റിക് താന്‍ കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്.

പക്ഷേ മനോഹരമായ സെല്‍ഫി എടുക്കാന്‍ ഈ നീളന്‍ സ്റ്റിക് സഹായിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ ഏറ്റവും വലിയ സെല്‍ഫി സ്റ്റിക്കിന്റെ നീളം 8.56 മീറ്ററായിരുന്നു.

ബെന്‍ സ്റ്റില്ലറായിരുന്നു ഇതിന്റെ ഉടമ. കഴിഞ്ഞ മാസം സൂലാന്‍ഡര്‍ 2 ലണ്ടന്‍ പ്രീമിയറിലാണ് ഈ സെല്‍ഫി ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍ വെയര്‍ ഈ റെക്കോഡ് മറികടന്നെന്നാണ് സീനെറ്റ്.കോം എന്ന വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. വെയറിന്റെ സ്റ്റിക്കിന് 9.57 മീറ്റര്‍ നീളമുണ്ട്. ഇതുപയോഗിച്ചു വെയര്‍ മികച്ച സെല്‍ഫി തന്നെയെടുത്തു സമൂഹമാധ്യമത്തില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുമുണ്ട്. എന്നാല്‍ ഗിന്നസ് അധികൃതര്‍ ഇയാളെ സമീപിച്ചിട്ടില്ല.
     
Longest selfie stickJames ware

SUMMARY: James Ware, a YouTube personality in Britain, has claimed to have built the world's longest selfie stick but his unusually long monopod may not guarantee a stunning selfie.

Currently, the Guinness World Record for building the world's longest selfie stick is held by Ben Stiller, who used his 8.56 metre monopod to click selfies at the London premiere of "Zoolander 2" earlier this month. But Ware was determined to break the record, tech website cnet.com reported  on Friday.
Previous Post Next Post