Follow KVARTHA on Google news Follow Us!
ad

ടി എന്‍ സീമ ശിവകുമാറിനെതിരേ തലസ്ഥാനത്ത്; ആരാകും സിപിഎമ്മിന്റെ വനിതാ മന്ത്രി എന്ന ചോദ്യത്തിലേക്ക് മൂന്നു പേര്‍

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സിപിഎം നേതാവ് ടി എന്‍ സീമ Thiruvananthapuram, Pinarayi vijayan, V.S Shiva Kumar, CPM, Kerala,
തിരുവനന്തപുരം: (www.kvartha.com 29.02.2016) രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സിപിഎം നേതാവ് ടി എന്‍ സീമ തലസ്ഥാന നഗര മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്ക് ജനവിധി തേടും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ വനിതാ മന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതോടെ എളുപ്പമല്ലാതായി.

പ്രമുഖ നേതാവ് കെ കെ ഷൈലജയും മല്‍സരിക്കുന്നുണ്ട്. മുമ്പ് രണ്ടുവട്ടം കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന ഷൈലജ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. ഇത്തവണ മല്‍സരിക്കുമെന്നാണു വിവരം. പിണറായി വിജയന്റെ നവകരള മാര്‍ച്ചില്‍ സ്ഥിരാംഗമായിരുന്ന മലപ്പുറത്തുനിന്നുള്ള വനിതാ നേതാവ് പി കെ സൈനബയും മല്‍സരിക്കുന്നുണ്ട്. അവര്‍ മുമ്പ് നിയമസഭയിലേക്കു വിജയിയിച്ചിട്ടില്ല. സീമയും മുമ്പ് മല്‍സരിച്ചിട്ടില്ല. പക്ഷേ, സീമയോ ഷൈലജയോ സൈനബയോ മന്ത്രിയാവുക എന്ന ചോദ്യം ഇടതുവൃത്തങ്ങളില്‍ സജീവമാണ്.

തിരുവനന്തപുരം മണ്ഡലത്തില്‍ മന്ത്രി വി എസ് ശിവകുമാറിനെതിരേയാണ് സീമ മല്‍സരിക്കുക. ഇക്കാര്യത്തില്‍ നേരത്തേ ഉണ്ടായിരുന്ന സംശയം പാര്‍ട്ടി പരിഹരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു കൊടുത്ത സീറ്റ് ഇത്തവണ സിപിഎം തിരിച്ചെടുക്കും. വി സുരേന്ദ്രന്‍ പിള്ളയായിരുന്നു ശിവകുമാറിനോടു തോറ്റത്. തലസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മികച്ച വിജയംകൂടി പരിഗണിച്ചാണ് വിജയിക്കുക എന്ന ലക്ഷ്യത്തോടെ സീമയെ രംഗത്തിറക്കുന്നത്.

തൊട്ടടുത്ത മണ്ഡലമായ നേമത്ത് നിലവിലെ എംഎല്‍എ വി ശിവന്‍കുട്ടിതന്നെയാകും പാര്‍ട്ടി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് മൂന്നാം സ്ഥാനത്തു പോവുകയും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത മണ്ഡലമാണിത്. തലസ്ഥാന നഗരത്തിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെട്ട മറ്റൊരു മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മുന്‍ തിരുവനന്തപുരം മേയര്‍ പ്രൊഫ. കെ ചന്ദ്രികയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

കെ മുരളീധരനാണ് അവിടെ നിലവിലെ എംഎല്‍എ. തലസ്ഥാനം പിടിക്കാനും ബിജെപിയെ
മൂന്നാം സ്ഥാനത്തേക്ക് തള്ളാനുമുറച്ചും ഈ സ്ഥാനാര്‍ത്ഥികളുടെ സമുദായവും ജനപിന്തുണയും സഹായിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

കോളജ് അധ്യാപക ജോലി രാജിവച്ച് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയായ ടി എന്‍ സീമ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ വനിതാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്. ഏപ്രില്‍ രണ്ടിനാണ് രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്.

T N Seema will be LDF Candidate in Capital City,  Thiruvananthapuram, Pinarayi vijayan, V.S Shiva Kumar, CPM, Kerala.


Also Read:
പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍


Keywords:  T N Seema will be LDF Candidate in Capital City,  Thiruvananthapuram, Pinarayi vijayan, V.S Shiva Kumar, CPM, Kerala.