Follow KVARTHA on Google news Follow Us!
ad

വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം

വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം. വേനല്‍മഴ ലഭിക്കുന്നതുവരെ ചൂട് ഇതേപടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട് പാലക്കാട്ടെ 41.5 ഡിഗ്രിയാണ്. എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്.Thiruvananthapuram, Kerala, palakkad,
തിരുവനന്തപുരം: (www.kvartha.com 29.02.2016) വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം. വേനല്‍മഴ ലഭിക്കുന്നതുവരെ ചൂട് ഇതേപടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട് പാലക്കാട്ടെ 41.5 ഡിഗ്രിയാണ്.

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. കോഴിക്കോട്, പുനലൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 37 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. തിരുവനന്തപുരം നഗരത്തില്‍ 35 ഡിഗ്രിയും. 36.4 ശതമാനം ചൂടാണ് ശരാശരി ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 36.8ലേക്ക് ഉയര്‍ന്നിരുന്നു. ഇക്കുറിയിത് 38 കടന്നുവെന്നത് ഓരോ വര്‍ഷവും താപനില ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയാണ്.

മാര്‍ച്ച് അവസാനം വരെ സ്ഥിതിയില്‍ വ്യത്യസമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ചിലയിടങ്ങളില്‍ സൂര്യാതപമേറ്റ സാഹചര്യത്തില്‍ തൊഴില്‍സമയങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

Thiruvananthapuram, Kerala, Palakkad.


Keywords: Thiruvananthapuram, Kerala, Palakkad.