Follow KVARTHA on Google news Follow Us!
ad

ഓസ്‌കാറില്‍ മലയാളിത്തിളക്കം

മിനസോട്ടയില്‍ ജനിച്ചു വളര്‍ന്ന റിലേ ആന്‍ഡേഴ്‌സണ്‍ എന്ന പെണ്‍കുട്ടി...അവളുടെ സന്തോഷവും സങ്കടവും ദേഷ്യവും വെറുപ്പും ഭയവുമെല്ലാം ഓസ്‌കാര്‍ വേദി കീഴടക്കിയതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം... A Thiruvanathapuram native was gleaming with pride when Inside Out won the Oscar for the best animated feature film on Monday. Sajan Scaria from Nalanchira has done the state proud by being part of the award winning movies crew.
(www.kvartha.com 29.02.2016) മിനസോട്ടയില്‍ ജനിച്ചു വളര്‍ന്ന റിലേ ആന്‍ഡേഴ്‌സണ്‍ എന്ന പെണ്‍കുട്ടി... അവളുടെ സന്തോഷവും സങ്കടവും ദേഷ്യവും വെറുപ്പും ഭയവുമെല്ലാം ഓസ്‌കാര്‍ വേദി കീഴടക്കിയതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം... കാരണം ആ കഥാപാത്രത്തിന്റ ജനനത്തിനു പുറകില്‍ മറ്റെല്ലായിടത്തുമെന്ന പോലെ ഒരു മലയാളിയുമുണ്ട്. തിരുവനന്തപുരം സ്വദേശി സാജന്‍ സ്‌കറിയ. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ പെറ്റേ ഡോക്റ്ററുടെ ഇന്‍സൈഡ് ഔട്ട്‌സൈഡിന്റെ കഥാപാത്ര ചിത്രീകരണം നടത്തിയിരിക്കുന്നത് സാജന്‍ സ്‌കറിയയാണ്.

റസൂല്‍ പൂക്കുട്ടിക്കു ശേഷം ഓസ്‌കര്‍ വേദിയിലെ മലയാളി സാന്നിധ്യമായി മാറിയിരിക്കുകയാണ് സാജന്‍. നാലാഞ്ചിറ സ്വദേശിയായ സാജന്‍ കഴിഞ്ഞ പതിനാലു വര്‍ഷമായി ഡിസ്‌നി പിക്‌സാല്‍ സ്റ്റുഡിയോയില്‍ ക്യാരക്റ്റര്‍ സൂപ്പര്‍വൈസറാണ്. ഇന്‍സൈഡ് ഔട്ട്‌സൈഡിലെ മുപ്പതോളം വരുന്ന കഥാപാത്ര ചിത്രീകരണത്തിനും മേല്‍നോട്ടം വഹിച്ചിരുന്നത് സാജനാണ്.

ദൂരദര്‍ശനില്‍ കാര്‍ട്ടൂണുകള്‍ കണ്ടു തുടങ്ങിയ കാലം മുതല്‍ കാര്‍ട്ടൂണുകളെ സ്‌നേഹിച്ചു തുടങ്ങിയതാണ് സാജന്‍. ഹോളിവുഡില്‍ ഇതിനകം ഏഴു സിനിമകള്‍ക്കു വേണ്ടിയാണ് സാജന്‍ കഥാപാത്ര ചിത്രീകരണം നടത്തിയിരിക്കുന്നത്.
       
A Thiruvanathapuram native was gleaming with pride when Inside Out won the Oscar for the best animated feature film on Monday


SUMMARY: A Thiruvanathapuram native was gleaming with pride when Inside Out won the Oscar for the best animated feature film on Monday. Sajan Scaria from Nalanchira has done the state proud by being part of the award winning movies crew.