ഓസ്‌കാറില്‍ താരമായി പ്രിയങ്ക ചോപ്ര

(www.kvartha.com 29.02.2016) ഓസ്‌കാര്‍ അവാര്‍ഡിനോളം തിളക്കമുള്ള കാത്തിരിപ്പിന് കൂടിയാണ് ഒടുവില്‍  വിരാമമായത്. ഇന്ത്യന്‍ സിനിമാപ്രേമികളുടെ മനസിനെ പ്രതീക്ഷയുടെ പരകോടിയിലെത്തിച്ച രണ്ടേ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമായി. ഡികാപ്രിയോ  ഇത്തവണയെങ്കിലും ഓസ്‌കാര്‍ നേടുമോ? 88ാമത് അക്കാഡമി അവാര്‍ഡ് വേദിയിലേക്ക്  ഏക ഇന്ത്യന്‍ പ്രതിനിധി പ്രിയങ്ക ചോപ്ര ഏത് വേഷത്തിലെത്തും? ഇന്ത്യന്‍ സിനിമാലോകത്തിന് ഡികാപ്രിയോയുടെ അവാര്‍ഡിനോളം ആകാംഷയായിരുന്നു പ്രിയങ്കയുടെ വരവും.  അതും റെഡ് കാര്‍പ്പറ്റില്‍ ചുവടുവയ്ക്കാന്‍ മാത്രമല്ല, അക്കാഡമി അവാര്‍ഡുകളിലൊന്നു സമ്മാനിച്ചും ഇന്ത്യന്‍ താരം ആരാധകരെ ഞെട്ടിച്ചു.
     ലെബനീസ് ഡിസൈനറായ സുഹെയര്‍ മുറാദി ഒരുക്കിയ വെളുത്ത ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ പ്രിയങ്ക പതിവുപോലെ സുന്ദരിയായിരുന്നു. കാതിലും കൈവിരലുകളിലും ഡയമണ്ട് ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ടെന്ന അലങ്കാരമൊഴിച്ചാല്‍ കാഴ്ചയില്‍ പ്രിയങ്ക ആ പഴയ ദേശി ഗേള്‍ തന്നെ. വെള്ളിവെളിച്ചം വിതറുന്ന അമെരിക്കന്‍ രാവില്‍ സഹഅവതാരകനായ  ലീവ് ഷ്‌റെയ്ബറിനൊപ്പം മികച്ച എഡിറ്റിങ് അവാര്‍ഡ് പ്രഖ്യാപിച്ച പ്രിയങ്ക, അവാര്‍ഡ് സമ്മാനിച്ചതു ഇന്ത്യന്‍ ആരാധകരെയൊന്നാകെ ആകാംഷാഭരിതരാക്കി. മാഡ് മാക്‌സ് എന്ന ചിത്രത്തിലെ എഡിറ്റിങ് മികവിലൂടെ മാര്‍ഗരറ്റ് സിക്‌സല്‍ ഓസ്‌കാര്‍ ശില്‍പ്പത്തില്‍ മുത്തമിട്ടു. ഓസ്‌കാര്‍ അവതരണത്തിനായി അമെരിക്കയിലെത്തിയതു മുതലുള്ള ഓരോ ചിത്രങ്ങളും പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വേദിയില്‍ എും മുന്‍പുള്ള അവസാനവട്ട ഒരുക്കങ്ങളും ആരാധകരമായി പങ്കുവച്ച താരം, ഒരുക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ തേരിലേറിയ രാജകുമാരിയെയാണ് ഓര്‍മ വരുന്നതെന്നാണ് പറഞ്ഞത്.

         
Priyanka Chopra Red carpet

SUMMARY: Priyanka Chopra walked the Oscars 2016 red carpet on Monday morning, full of confidence and grace in a Zuhair Murad couture dress. The actress said she felt “like a princess on chariot” as she walked the “giant” Academy Awards red carpet.
Previous Post Next Post