Follow KVARTHA on Google news Follow Us!
ad

മോദി വീണ്ടും വിദേശ യാത്രക്കൊരുങ്ങുന്നു; സൗദിയും യു എസും ബല്‍ജിയവും സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 30 മുതല്‍ വീണ്ടും വിദേശ സന്ദര്‍ശനത്തിന്. ഇത്തവണ ബല്‍ജിയം, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 30ന് ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ബല്‍ജിയത്തിലേക്ക് പുറപ്പെടും. മാര്‍ച്ച് 31ന് അവിടെ നിന്ന് യുഎസിലേക്ക് തിരിക്കും.
ന്യൂഡല്‍ഹി: (www.kvartha.com 29.02.2016) പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 30 മുതല്‍ വീണ്ടും വിദേശ സന്ദര്‍ശനത്തിന്. ഇത്തവണ ബല്‍ജിയം, യു എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 30ന് ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ബല്‍ജിയത്തിലേക്ക് പുറപ്പെടും. മാര്‍ച്ച് 31ന് അവിടെ നിന്ന് യു എസിലേക്ക് തിരിക്കും. അവിടെ ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കും.

പാക്കിസ്ഥാനിലെ നവാസ് ഷെരീഫും ഇതില്‍ സംബന്ധിക്കുന്നുണ്ട്. എന്നാല്‍ മോദിയും ഷെരീഫും തമ്മില്‍ ചര്‍ച്ച നടത്തുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. യു എസില്‍നിന്നു മോദി ഏപ്രില്‍ രണ്ടിനു സൗദിക്കു പോകും. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുക.

Keywords: New Delhi, America, Saudi Arabia, Narendra Modi, Visit, National.