Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില 3.02 രൂപ കുറച്ചു; ഡീസല്‍ വില കൂട്ടി

പെട്രോള്‍ വില ലിറ്ററിന് 3.02 രൂപ കുറച്ചു. ഡീസല്‍ വില 1.47 രൂപ കൂട്ടി. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. പുതുക്കിയ National, Petrol Price, Diesel Price, Business, Petrol price cut by Rs.3.02 a litre, diesel hiked by Rs.1.47
ന്യൂഡല്‍ഹി: (www.kvartha.com 29/02/2016) പെട്രോള്‍ വില ലിറ്ററിന് 3.02 രൂപ കുറച്ചു. ഡീസല്‍ വില 1.47 രൂപ കൂട്ടി. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. 28 പൈസയാണ് കഴിഞ്ഞതവണ വര്‍ദ്ധിപ്പിച്ചത്.

അതേസമയം പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പമ്പുകള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: National, Petrol Price, Diesel Price, Business, Petrol price cut by Rs.3.02 a litre, diesel hiked by Rs.1.47