റെഡ്കാര്‍പ്പറ്റിലെ ഗ്ലാമര്‍ സുന്ദരിമാര്‍

(www.kvartha.com 29.02.2016) ഓസ്‌കാറിന്റെ റെഡ് കാര്‍പ്പറ്റ് കഴിവിന്റെ മാത്രമല്ല സൗന്ദര്യത്തിന്റെ കൂടി വീഥിയാണ്... മികച്ച നടനും നടിയും കഴിഞ്ഞാല്‍ പിന്നെ വേദിയില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നതും ശ്രദ്ധ ആകര്‍ഷിക്കുന്നതും ഗ്ലാമറസ് താരങ്ങള്‍ തന്നെ. ഇത്തവണയും ആ പതിവിന് മാറ്റമൊന്നുമുണ്ടായില്ല. സ്റ്റൈലിലും ഗ്ലാമറിലുമൊന്നും ഒട്ടും കുറയ്ക്കാതെ തന്നെയാണ് താരസുന്ദരികള്‍ ഓസ്‌കാര്‍ വേദിയിലെത്തിയത്. നീല നിറമുള്ള തിന്‍ സ്ട്രാപ്ഡ് ഗൗണില്‍ സിമ്പിള്‍ ആന്‍ജ് എലഗന്റ് ലൂക്കില്‍ മനോഹരിയായെത്തിയ ബ്രി ലാഴ്‌സണായിരുന്നു ഓസ്‌കാറിന്റെ താരം. റൂം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയായിരുന്നു താരം മടങ്ങിയത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ആലിസ്യ വികന്‍ഡറാണ് ആദ്യമെത്തിയത്. ദി ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ ജെര്‍ഡ വിഗ്നറിലൂടെ ഓസ്‌കാര്‍ സ്വന്തമാക്കാനായി ഇളം മഞ്ഞ നിറമുള്ള ലൂയിസ് വ്യൂട്ടണ്‍ ഗൗണില്‍ ചാമിങ് ആയായിരുന്നു ആലിസ്യയെത്തിയത്. കളര്‍ഫുള്‍ വേദിയെന്നാണ് വിശേഷണമെങ്കിലും ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയടക്കമുളള ഒട്ടേറെ സുന്ദരികള്‍ വെള്ളനിറമുള്ള ഗൗണുകളിലായിരുന്നു ക്യാമറകളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ലേഡി ഗാഗയായിരുന്നു അക്കൂട്ടത്തിലെ സൂപ്പര്‍ സ്റ്റാര്‍. അടിമുടി തൂവെള്ളനിറത്തില്‍ നിറയെ ഫ്‌ളീറ്റുകളുള്ള ബ്രാന്‍ഡന്‍ മാക്‌സ്‌വെല്‍ സ്ട്രാപ്‌ലെസ് ഗൗണിലായിരുന്നു ലേഡി ഗാഗ എത്തിയത്. ഇസ്ല ഫിഷര്‍, ഒലിവിയ വില്‍ഡ്, ഗിലിയാന റാന്‍സിക്... നിരവധി സുന്ദരിമാര്‍ വെളുപ്പിന്റെ വസന്തമൊരുക്കി. കറുപ്പും വെളുപ്പും ഒരു പോലെ സംയോജിപ്പിച്ച ഗൗണായിരുന്നു കെറി വാഷിങ് ടണ്‍ ഓസ്‌കര്‍ വേദിക്കു വേണ്ടി തെരഞ്ഞെടുത്തത്. നീല നിറമുള്ള മാര്‍ച്ചേസ ഗൗണില്‍ ശരിക്കുമൊരു രാജകുമാരിയെപ്പോലെ വേദിയിലെത്തിയ മോഡേണ്‍ ഫാമിലി ബ്യൂട്ടി സോഫിയ വെര്‍ഗാരയായിരുന്നു ഓസ്‌കര്‍ വേദിയെ കീഴടക്കിയ മറ്റൊരു സുന്ദരി. ടൈറ്റാനിക് സുന്ദരി കേറ്റ് വിന്‍സ്ലെറ്റും യുവ സുന്ദരിമാര്‍ക്കിടയില്‍ ഏഴഴകില്‍ വേദിയിലെത്തിയിരുന്നു.
       
Feminism oscar

SUMMARY: The Oscars red carpet has never been exactly at the vanguard of feminism. Unless the five-hours-in-make-up, half-starved-to-death thing is an ongoing subversive agitprop immersive theatre piece orchestrated by Reese Witherspoon to make a point about the gender pay gap in Hollywood by illustrating how much harder the women of Hollywood have to work than the men to pass muster on the red carpet.
Previous Post Next Post