നഴ്‌സിംഗ് കോളജില്‍ ഭക്ഷ്യവിഷബാധ: 34 വിദ്യാര്‍ത്ഥികള്‍ അത്യാഹിത വിഭാഗത്തില്‍

 


തിരുവനന്തപുരം: (www.kvartha.com 29.02.2016) തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ട 34 ഓളം വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ഞായറാഴ്ച രാത്രി പുറത്തുനിന്ന് വാങ്ങിയ കട്‌ലറ്റ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കട് ലറ്റ് ഹോസ്റ്റലില്‍ കൊണ്ടുവന്ന് പങ്കിട്ട് കഴിയ്ക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഛര്‍ദ്ദി
അനുഭവപ്പെട്ട ഇവരില്‍ പലരും അവശരായതോടെയാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ പതിനഞ്ചോളം പേരെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. പിന്നീടാണ് കൂടുതല്‍ കുട്ടികള്‍ എത്തിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി മെഡിക്കല്‍ കോളജ് പോലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചു.

നഴ്‌സിംഗ് കോളജില്‍ ഭക്ഷ്യവിഷബാധ: 34 വിദ്യാര്‍ത്ഥികള്‍ അത്യാഹിത വിഭാഗത്തില്‍


Also Read:
ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു; പിതാവിന് പരിക്ക്

Keywords:  Thiruvananthapuram, Medical College, Hospital, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia