മോഡി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി

ന്യൂഡല്‍ഹി: (www.kvartha.com 29.02.2016) അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. മോഡി സര്‍ക്കാറിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇത്. സാമ്പത്തിക മാന്ദ്യം,കാര്‍ഷിക മേഖലയുടെ തകര്‍ച്ച, വരള്‍ച്ച, പണപ്പെരുപ്പം, വിലക്കയറ്റം, ആഗോള മാര്‍ക്കറ്റിലെ എണ്ണ വിലയിടിവ് എന്നിങ്ങനെ നിരവധി ഘടങ്ങള്‍ 2017 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ പ്രത്യേക സാഹചര്യമായി നിലനില്‍ക്കുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നാണ് സൂചന. ആദായനികുതിയിലെ ഇളവുപോലുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥ മധ്യവര്‍ഗം. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്കാവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെയാണ് കര്‍ഷക സമൂഹവും കാത്തിരിന്നത്.

ക്രൂഡോയില്‍ വിലയില്‍ കുത്തനെയുണ്ടായ ഇടിവും ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതും കേന്ദ്രസര്‍ക്കാറിന്റെ സബ്‌സിഡി ബാധ്യത ഗണ്യമായി കുറച്ചിട്ടുണ്ട്. മാത്രമല്ല, ക്രൂഡോയില്‍ വിലയിടിവിന്റെ പൂര്‍ണഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് തീരുവ പലകുറി കൂട്ടി വലിയ തുക ഖജനാവിലേക്ക് മുതല്‍ മുടക്കിയിട്ടുമുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഞെരുക്കംകുറഞ്ഞ സാമ്പത്തിക ചുറ്റുപാടിലാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നത്.

Jaitley presents Union Budget 2016-17, New Delhi, Parliament, National.
Also Read:
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍Keywords:  Jaitley presents Union Budget 2016-17, New Delhi, Parliament, National.
Previous Post Next Post