Follow KVARTHA on Google news Follow Us!
ad

ആദായനികുതി പരിധി ഉയര്‍ത്തിയില്ല; പ്രഫഷനലുകളും മുന്‍കൂര്‍ നികുതി പരിധിയില്‍

ആദായ നികുതി ദായകര്‍ക്ക് ബജറ്റില്‍ കാര്യമായ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ല. ആദായ New Delhi, Pension, House, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2016) ആദായ നികുതി ദായകര്‍ക്ക് ബജറ്റില്‍ കാര്യമായ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ല. ആദായ നികുതി ഇളവ് പരിധിയായ 2.5 ലക്ഷം രൂപതന്നെ തുടരും. പ്രഫഷനലുകളും മുന്‍കൂര്‍ നികുതി പരിധിയില്‍പെടും.

അതേസമയം, അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന റിബേറ്റ് 5000 രൂപയാക്കി. 87എ പ്രകാരം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവരുടെ നികുതി ബാധ്യതയില്‍ 2000 രൂപയാണ് ഇതുവരെ റിബേറ്റ് നല്‍കിയിരുന്നത്. രണ്ടു കോടി നികുതി ദായകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

New Delhi, Pension, House, National.ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് 40 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു. സ്വന്തമായി വീടില്ലാത്ത വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടുവാടക ഇളവ് പരിധി 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി. തൊഴിലുടമയില്‍ നിന്ന് എച്ച് ആര്‍ എ ലഭിക്കാത്തവര്‍ക്കാണ് ഈആനുകൂല്യമുള്ളത്. ഒരുകോടി രൂപ വാര്‍ഷിക വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 15 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് കൂടുതല്‍ നികുതി ഇളവ് നല്‍കും. 35 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് പലിശയില്‍ 50,000 രൂപ ഇളവ് നല്‍കും. ഇത്തരത്തില്‍ വാങ്ങുന്ന വീടിന്റെ വില 50 ലക്ഷത്തിലധികം ആവാന്‍ പാടില്ല.

Also Read:
രണ്ടുമാസത്തിനിടെ കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്തത് 155 തീപിടുത്തസംഭവങ്ങള്‍

Keywords: New Delhi, Pension, House, National.