സെയില്‍ടാക്‌സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു; സംസ്ഥാനത്ത് ചൊവ്വാഴ്ച വ്യാപാരി ഹര്‍ത്താല്‍

 


അമ്പലപ്പുഴ: (www.kvartha.com 29.02.2016) അമ്പലപ്പുഴ ചിത്രാ സ്‌റ്റോഴ്‌സ് ഉടമ ശ്രീകുമാര്‍ സെയില്‍ടാക്‌സ് പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രസിഡന്റ് രാജു അപ്‌സരയും ജനറല്‍ സെക്രട്ടറി സബില്‍രാജും അറിയിച്ചു.

ചെറുകിട പലചരക്ക് കച്ചവടക്കാരനായ ശ്രീകുമാറിനെ 16 ലക്ഷം രൂപ അടക്കണമെന്ന് കാണിച്ചു സെയില്‍ടാക്‌സ് നോട്ടീസ് നല്‍കിയതിനെതൂടര്‍ന്ന് വായ്പകളായി സ്വരൂപിച്ച 1.5 ലക്ഷം രൂപ അടച്ചിരുന്നു. ബാക്കി തുകയ്ക്ക് പീഡനം ശക്തമായതിനെ തൂടര്‍ന്നാണ് പാവപ്പെട്ട വ്യാപാരിയെ ആത്മഹത്യയിലേക്ക് നയിച്ചത്. സെയില്‍ടാക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശൃപ്പെട്ട് വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണന്നും വ്യാപാരി നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. .

ആലപ്പുഴയിലെ പലചരക്ക് വ്യാപാരിക്ക് ബില്‍ മിസ് മാച്ചിഗിന്റെ പേരില്‍ 16 ലക്ഷം രൂപ അടയക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപ അടയക്കുകയുണ്ടായി. ബാക്കി തുക അടക്കാതെ കട തുറക്കാന്‍ അനുവദിക്കില്ല എന്ന ഉദ്യോഗസ്ഥരുടെ കടുംപിടുത്തമാണ് ആത്മഹത്യയ്ക്ക് കാരണമായത്.

സെയില്‍ടാക്‌സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു; സംസ്ഥാനത്ത് ചൊവ്വാഴ്ച വ്യാപാരി ഹര്‍ത്താല്‍


Also Read:
Keywords:  Dealer hartal in the state on Tuesday,  Suicide, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia