Follow KVARTHA on Google news Follow Us!
ad

ഡി വൈ എഫ് ഐക്ക് പുതിയ നേതൃത്വം: എ എന്‍ ഷംസീര്‍ സംസ്ഥാന പ്രസിഡന്റ് ആയേക്കും; പി എ മുഹമ്മദ് റിയാസിനെ ദേശീയ പ്രസിഡന്റാക്കാന്‍ നീക്കം

ചൊവ്വാഴ്ച മുതല്‍ തിരൂരില്‍ ആരംഭിക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോടെ ഡി വൈ എഫ് ഐക്ക് പുതിയ നേതൃത്വം നിലവില്‍ വരും. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് സ്ഥാനമൊഴിയുന്നതോടെ എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ പുതിയ പ്രസിഡന്റ് ആയിരിക്കുംMalappuram, Kerala, DYFI, CPM,
മലപ്പുറം: (www.kvartha.com 29.02.2016) ചൊവ്വാഴ്ച മുതല്‍ തിരൂരില്‍ ആരംഭിക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോടെ ഡി വൈ എഫ് ഐക്ക് പുതിയ നേതൃത്വം നിലവില്‍ വരും. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് സ്ഥാനമൊഴിയുന്നതോടെ എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ പുതിയ പ്രസിഡന്റ് ആയിരിക്കും.

എം  സ്വരാജ് സെക്രട്ടറിയായി തുടരാനാണ് സാധ്യത. പി ബിജു ട്രഷററാകുമെന്നും സൂചനയുണ്ട്. ഡി വൈ എഫ്‌ ഐ കേന്ദ്ര കമ്മിറ്റി അംഗം പി എ  മുഹമ്മദ് റിയാസിനെ അഖിലേന്ത്യാ സെന്ററിലേക്ക് നിയോഗിക്കും. സെപ്റ്റംബറില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ എം ബി  രാജേഷ് അഖിലേന്ത്യ പ്രസിഡന്റ് പദം ഒഴിയുന്നതോടെ റിയാസിനെ ദേശീയ പ്രസിഡന്റ് ആക്കാനാണു നീക്കം.
പി എ മുഹമ്മദ് റിയാസ്‌

എ എന്‍ ഷംസീര്‍

Keywords:  Malappuram, Kerala, DYFI, CPM.