പുകവലിയേക്കാള്‍ വിഷമാണ് ഡല്‍ഹിക്കാര്‍ ശ്വസിക്കുന്ന വായുവെന്നു ഗവണ്‍മെന്റ് റിപ്പോര്‍ട്ട്

(www.kvartha.com 29.02.2016) പുകവലിയേക്കാള്‍ വിഷമാണ് ഡല്‍ഹിക്കാര്‍ ശ്വസിക്കുന്നതെന്നു ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കുറേ വര്‍ഷം കൂടി താമസിക്കുകയാണെങ്കില്‍ ശ്വാസകോശം തന്നെ ദ്രവിച്ചു ഇല്ലാതാകും. പുകവലിച്ചാല്‍ പോലും ശ്വാസകോശം ഇത്രയധികം മലിനമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുകവലിക്കാത്തവരിലും വലിക്കുന്നവരിലും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത ഇന്ന് ഒരു പോലെയാണ്. മൗലാന ആസാദ് ആശുപത്രിയുമായി ചേര്‍ന്നു ഗവണ്‍മെന്റ് നടത്തിയ മൊബൈല്‍ ക്യാംപെയ്‌നില്‍ 3000ത്തോളം പേരെ സ്പിറോമെട്രി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജനുവരി 1 മുതല്‍ 15 വരെ നടത്തിയ പരിശോധനയില്‍ പത്ത് വാനുകളാണ് മൊബൈല്‍ സര്‍വിസ് നടത്തിയത്.

ഓരോരുത്തരിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൂന്നില്‍ ഒന്നിലേറെപേര്‍ക്ക് എന്ന രീതിയില്‍ ശ്വാസകോശം കേടുവന്നിരിക്കുകയാണെന്നാണ് പരിശോധനയുടെ ഫലമായി കണ്ടെത്തിയത്. 20 വര്‍ഷത്തിലേറെക്കാലമായി ഇവിടെ താമസിക്കുന്ന 36.7 ശതമാനം ജനങ്ങളില്‍ 5-9 വര്‍ഷക്കാലമായി ഇവിടെ താമസിക്കുന്നവരെക്കാള്‍ ശ്വാസകോശ രോഗങ്ങള്‍ ഗുരുതരമാണ്. 20 വയസില്‍ താഴെയുള്ളവരെയാണ് രോഗങ്ങള്‍ കൂടുതലായി അലട്ടുന്നതെന്നും പഠനം തെളിയിക്കുന്നു.
       
Breathing in Delhi air is worse than smoking, according to a Delhi government report. Cases of lung impairment


SUMMARY: Breathing in Delhi air is worse than smoking, according to a Delhi government report.
Cases of lung impairment — or lung capacity of less than 70% — increased with the number of years spent in Delhi, but smoking had no effect. At 34.5%, the risk of impaired lungs was the same for smokers and non-smokers.
Previous Post Next Post