Follow KVARTHA on Google news Follow Us!
ad

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍: സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ പാചകവാതകം എത്തിക്കുന്നതിന് 2000 കോടി രൂപയുടെ പദ്ധതി

മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി പാര്‍ലNew Delhi, Family, Farmers, Education, National,
ഡെല്‍ഹി: (www.kvartha.com 29.02.2016) മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. പ്രധാന പ്രഖ്യാപനങ്ങള്‍,

പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,000 കോടി, ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചകവാതകം എത്തിക്കാന്‍ നടപടി സ്വീകരിക്കും.

വിളനാശത്തെ തുടര്‍ന്ന് വലയുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ബീമയോജന വഴി കൂടുതല്‍ നഷ്ടപരിഹാരമെത്തിക്കും. ഗ്രാമീണ മേഖലയ്ക്ക് 2.87 ലക്ഷം കോടി നല്‍കും. കാര്‍ഷിക മേഖലയ്ക്ക് 35,894 കോടി നല്‍കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി. വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5000 കോടി, നബാര്‍ഡിന് 20,000 കോടി.

ജലസേന പദ്ധതിക്ക് 8,500 കോടി, ഗ്രാമങ്ങളില്‍ റോഡ് നിര്‍മാണത്തിന് 19,000 കോടി
അനുവദിക്കും. 28.5 ലക്ഷം ഹെക്ടര്‍ ജലസേന പദ്ധതി നടപ്പാക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കം ഒമ്പത് മേഖലകള്‍ക്ക് മുന്‍തൂക്കം. 2020 ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കും. വിദേശ നാണ്യ കരുതല്‍ 350 ബില്യണ്‍ ഡോളര്‍. മൊത്ത ആഭ്യന്ത ഉല്‍പാദനം 7.6 ശതമാനം. കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാന്‍ 15,000 കോടി. 2017 ഓടെ ജലസേചന പദ്ധതിക്കായി 17,000 കോടി അനുവദിക്കും.