ചെയ്തതൊക്കെ മതി, കൂടുതല്‍ സ്മാരകങ്ങള്‍ നിര്‍മിക്കില്ലെന്നു മായാവതി

 


ലക്‌നൗ:(www.kvartha.com 1.11.2015) തന്റെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്മാരകങ്ങള്‍ നിര്‍മിക്കില്ലെന്നു ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയുടെ ഉറപ്പ്. സ്മാരകങ്ങളോ മ്യൂസിയങ്ങളോ നിര്‍മിക്കുകയല്ല. മറിച്ച് രാജ്യത്ത് ക്രമസമാധാന നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും മായാവതി പറഞ്ഞു. യുപിയിലെ പാര്‍ട്ടി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.

ബിഎസ്പി അധികാരത്തില്‍ വരികയാണെങ്കില്‍ സംസ്ഥാനത്തെ കുറ്റവാളികളെ മുഴുവന്‍ തുടച്ചുനീക്കും. അഖിലേഷ് യാദവ് ഗവണ്‍മെന്റിന് കീഴില്‍ മന്ത്രിസഭ പുനഃസംഘടന ഉണ്ടായതു കൊണ്ടൊന്നും കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാനാവില്ല. കാരണം മന്ത്രിമാരെല്ലാം തന്നെ ഇത്തരം അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അത് വെളിപ്പെടുത്താന്‍ അഖിലേഷ് യാദവ് തയാറാകമെന്നും മായാവതി പറഞ്ഞു.
     
ചെയ്തതൊക്കെ മതി, കൂടുതല്‍ സ്മാരകങ്ങള്‍ നിര്‍മിക്കില്ലെന്നു മായാവതി


SUMMARY: Bahujan Samaj Party chief Mayawati promised on Saturday that if her party is voted to power, she would not be constructing memorials and museums. Speaking to reporters at the party's UP unit office, Maywati, said, "I don't want to construct memorials and museums any more. I want to improve law and order scenario of the state."



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia