Follow KVARTHA on Google news Follow Us!
ad

സമസ്ത മുന്‍ പ്രസിഡണ്ട് അസ്ഹരി തങ്ങള്‍ അന്തരിച്ചു

സമസ്ത മുന്‍ പ്രസിഡന്റും ബഹുഭാഷാ പണ്ഡിതനുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി (95) അന്തരിച്ചു.Malappuram, Kerala, Samastha, Sunni, Death, Obituary,
മലപ്പുറം: (www.kvartha.com 22.11.2015) സമസ്ത മുന്‍ പ്രസിഡന്റും ബഹുഭാഷാ പണ്ഡിതനുമായ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി (95) അന്തരിച്ചു. വളാഞ്ചേരി കുളമംഗലം വലിയ ജാറത്തിങ്കലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു. മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കുളമംഗലം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ദര്‍സ് പഠനത്തിന് ശേഷം വെല്ലൂരില്‍ നിന്നും ബാഖവി ബിരുദം നേടിയ അസ്ഹരി തങ്ങള്‍ ആദ്യമായി ദര്‍സ് നടത്തിയത് തലക്കടത്തൂരിലാണ്. പിന്നീട് ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും ഖാസിമി ബിരുദം നേടി. പിന്നീട് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. പ്രവാചകന്‍ മുഹമ്മദ് (സ)യുടെ 38-ാമത്തെ പേരമകനാണ്.

ഭാര്യമാര്‍: പരേതയായ ആറ്റബീവി, ഇമ്പിച്ചിവീവി മേലാറ്റൂര്‍. മക്കള്‍: സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍ (ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആസിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി, പരേതയായ സയ്യിദത്ത് മൈമുന ബീവി.

മരുമക്കള്‍: നൂറാ ബീവി തളിപ്പറമ്പ്, ഹാജറ ബീവി കല്‍പകഞ്ചേരി, മഹിജബിന്‍ മുനിയൂര്‍, ഹംസ ബീവി പരപ്പനങ്ങാടി, ആരിഫ ബീവി കൊടുവള്ളി.
passed awy

Keywords: Malappuram, Kerala, Samastha, Sunni, Death, Obituary.