Follow KVARTHA on Google news Follow Us!
ad

സ്വര്‍ഗത്തിലെ കട്ടുറുമ്പായ നായക്കുട്ടി; ഇവനാണ് ഇപ്പോള്‍ താരം

സ്വര്‍ഗത്തിലെ കട്ടുറുമ്പാകുക എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. മറ്റുള്ളവരുടെ നല്ല നിമിഷത്തില്‍ ശല്യമാകുന്നവരെ വിശേഷിപ്പിക്കുന്നതാണ് ഇത്. When Megan Determan and Chris Kluthe decided to get hitched, they wanted a beautiful photoshoot to remember the occasion by.
(www.kvartha.com 30.10.2015) സ്വര്‍ഗത്തിലെ കട്ടുറുമ്പാകുക എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. മറ്റുള്ളവരുടെ നല്ല നിമിഷത്തില്‍ ശല്യമാകുന്നവരെ വിശേഷിപ്പിക്കുന്നതാണ് ഇത്. പ്രണയിതാക്കളുടേയും ദമ്പതിമാരുടെ സ്വകാര്യ നിമിഷത്തില്‍ ശല്യമാകുന്നവരെയാണ് പ്രധാനമായും ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ നമ്മുടെ കഥയില്‍ കട്ടുറുമ്പായത് ഒരു നായയാണ്. ഡാഷ്ഹണ്ട് വിഭാഗത്തില്‍പ്പെട്ട നായയായ ലൂയിയാണ് ദമ്പതികളുടെ കട്ടുറുമ്പായത്. ഇവരുടെ വിവാഹശേഷം നടത്തിയ ഫോട്ടൊഷൂട്ടില്‍ എല്ലായിടത്തും ലൂയിയെ കാണാം. ഫോട്ടൊഗ്രാഫര്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയത്തില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. ലൂയിയും യജമാനൻമാരായ ദമ്പതികളും ഇതോടെ താരങ്ങളായി. മെഗാന്‍ ഡിറ്റെര്‍മാന്‍, ക്രിസ് ക്ലുത്തെ എന്നിവരുടെ വിവാഹ ഫോട്ടൊഷൂട്ടിലാണ് ലൂയിയും പങ്കെടുത്തത്.

പാര്‍ക്കില്‍ വച്ചാണ് ഫോട്ടൊഗ്രാഫറായ കാരിന്‍ ബെര്‍ദല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന നായയെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയത് വെറുതെ ഒരു കൗതുകത്തിനായിരുന്നു. ആദ്യ ചിത്രം രസകരമായി തോന്നിയതോടെ മറ്റു ചിത്രങ്ങളും ലൂയിയെ ഉള്‍പ്പെടുത്തി. ഈ ചിത്രങ്ങളെല്ലാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പാര്‍ക്കിലെ ഉണങ്ങിയ ഇലകള്‍ക്കിടയില്‍ ഇരുന്ന് ചുംബിക്കുന്നതാണ് ആദ്യ ചിത്രം. മെഗാന്‍ ഡിറ്റെര്‍മാന്‍, ക്രിസ് ക്ലുത്തെയും മുന്നില്‍ നല്ല സ്റ്റൈലായി ലൂയിയും ഇരിക്കുന്നു. ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് ലൂയിയിലേക്കാണ്. കഴുത്തില്‍ ബെല്‍റ്റൊക്കെയിട്ട് നല്ല സ്റ്റൈലായിട്ടാണ് ലൂയിയുടെ ഇരിപ്പ്.

അടുത്ത ചിത്രത്തില്‍ എന്നാല്‍ ലൂയി അത്യാവശ്യം വികൃതി കാണിക്കുന്നുണ്ട്. ഇണങ്ങിയ ഇലകളെല്ലാം പറത്തി ചാടുകയാണ് ലൂയി ഈ ഫോട്ടൊയില്‍. പ്രണയാര്‍ദരായി ഡിറ്റെര്‍മാനും ക്രിസും പിറകിലുണ്ട്. എന്തായാലും നായ്ക്കുട്ടിയുടെ ഫോട്ടൊഗ്രഫി ഏവരെയും ആകര്‍ഷിച്ചിട്ടുണ്ട്. പലരും ഇത്തരം ഫോട്ടൊകള്‍ തയാറാക്കാന്‍ തന്നെ സമീപിക്കാന്‍ തുടങ്ങിയെന്നു പറയുന്നു കാരിന്‍ ബെര്‍ദല്‍.

When Megan Determan and Chris Kluthe decided to get hitched, they wanted a beautiful photoshoot to remember the occasion by. Determan’s little dachshund named Louie, however, had other plans – he photobombed their shots and stole the show!  “Megan and Chris mentioned that Louie enjoyed playing in the leaves, but I wasn’t quite ready for HOW MUCH!” writes Karin Berdal, the Minnesota-based couple’s engagement shoot photographer. “I was hoping for a fun photo of Louie playing in the foreground of the photo with the couple looking at him, but Louie launched himself right in front of the camera totally blocking Chris out of the photo.”


SUMMARY: When Megan Determan and Chris Kluthe decided to get hitched, they wanted a beautiful photoshoot to remember the occasion by. Determan’s little dachshund named Louie, however, had other plans – he photobombed their shots and stole the show!

“Megan and Chris mentioned that Louie enjoyed playing in the leaves, but I wasn’t quite ready for HOW MUCH!” writes Karin Berdal, the Minnesota-based couple’s engagement shoot photographer. “I was hoping for a fun photo of Louie playing in the foreground of the photo with the couple looking at him, but Louie launched himself right in front of the camera totally blocking Chris out of the photo.”