SWISS-TOWER 24/07/2023

സാരിയണിഞ്ഞ ഫ്‌ളാഷ് മോബ്

 


ADVERTISEMENT

(www.kvartha.com 31.10.2015) ഇന്ത്യന്‍ സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രമാണ് സാരി. അഞ്ചര മീറ്റര്‍ നീളമുള്ള സാരിയുടുക്കുന്ന സ്ത്രീകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അത്ഭുതമാണ്. എന്നാല്‍ കാലം മാറിയതനുസരിച്ച് സ്ത്രീകള്‍ക്ക് സാരിയോടുളള പ്രിയം കുറഞ്ഞിട്ടുണ്ട്. ധരിച്ചു നടക്കാനുള്ള എളുപ്പത്തിന് ചൂരിദാറിലേക്കും ജീന്‍സിലേക്കുമൊക്കെ മാറി പെണ്‍കൊടിമാര്‍.

സ്ത്രീകളിലെ സാരി പ്രേമം തിരികെ കൊണ്ടുവരാന്‍ നടത്തിയ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഡല്‍ഹിയിലെ സെലക്റ്റ് സിറ്റി മാളില്‍ സാരിയുമണിഞ്ഞ് അമ്പത് സ്ത്രീകള്‍ ഫ്‌ളാഷ് മോബ് നടത്തി. ലോകത്ത് ആദ്യമായിട്ടാണ് സാരിയണിഞ്ഞ് ഫ്‌ളാഷ് മോബ് നടത്തുന്നത്. ബോധവത്കരണ ക്യാംപെയനുകള്‍ നടത്താന്‍ ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫ്‌ളാഷ് മോബുകളാണ്. പ്രശസ്തമായ ഏതെങ്കിലും ഗാനത്തിനൊപ്പം കൂട്ടമായി നൃത്തം ചെയ്യുന്നതാണ് ഫ്‌ളാഷ് മോബ്.

യുവാക്കളാണ് ഫ്‌ളാഷ് മോബ് നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന സാരി ഫ്‌ളാഷ് മോബില്‍ യുവതികളോടൊപ്പം മധ്യവയസിലെത്തിയവരും പങ്കെടുത്തു. ദേവിദീതി എന്ന ഓര്‍ഗനൈസേഷനാണ് ഈ വ്യത്യസ്തമായ ബോധവത്കരണം സംഘടിപ്പിച്ചത്. സ്ഥിരമായി സാരിയണിയാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

സാരിയണിഞ്ഞ ഫ്‌ളാഷ് മോബ്ബംഗളൂരുവിലുള്ള രണ്ടു സ്ത്രീകളാണ് ഇതിനു പിന്നില്‍. 100സാരി പാക്റ്റ് എന്ന പേരില്‍ സാരിക്കായി ഒരു ഹാഷ്ടാഗ് തന്നെയുണ്ട്. സാരിയുടെ ചരിത്രവും മറ്റു കാര്യങ്ങളും വിശദീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിപാടിയുടെ പ്രചരണം നടത്തിയത്. അമ്പതു പേര്‍ സ്ഥലത്തെത്തി പരിപാടിയില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയകളിലൂടെ സാരിയുടെ പ്രചാരണത്തിനു വേണ്ടി നിരവധി കാര്യങ്ങളാണ് ദേവിദീതി എന്ന സംഘടന നടത്തുന്നത്.

SUMMARY: A bunch of 50 saree-clad women got together on Tuesday and performed a perfectlys ynced flash mob at the Select Ctiy Walk, a mall in South Delhi. As these women tapped their feet to punchy Bollywood music, the crowd cheered along.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia