ജയലളിതയെ വിമര്‍ശിച്ച് പാട്ടു പാടിയ നാടോടി പാട്ടുകാരനെ അറസ്റ്റ് ചെയ്തു

 


ചെന്നൈ: (www.kvartha.com 30.10.2015) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് പാട്ടു പാടിയ നാടോടി പാട്ടുകാരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോവന്‍ എന്ന ഗായകനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ആദ്യമാണ് പാട്ട് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. സംസ്ഥാനത്തെ മദ്യക്കടകള്‍ അടപ്പിക്കണമെന്ന ആവശ്യമാണ് പാട്ടിലൂടെ മുന്നോട്ടുവച്ചത്.

മക്കള്‍ കലൈ ഇളക്കിയ കഴകം എന്ന കലാസംഘത്തിലെ അംഗമാണ് അന്‍പത്തിനാലുകാരനായ കോവന്‍. വെള്ളിയാഴ്ച രാവിലെ താമസസ്ഥലമായ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് കോവനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തലസ്ഥാനമായ ചെന്നൈയിലെത്തിച്ചു. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നിരിക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയുമാണെന്ന് പാട്ടില്‍ പറയുന്നു.

കൂടാതെ, ജയലളിത മദ്യം വില്‍ക്കുന്നതിന്റെ കാരിക്കേച്ചറും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടുകാരന്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ചെന്നൈ പൊലീസ് ആരോപിച്ചു.

ജയലളിതയെ വിമര്‍ശിച്ച് പാട്ടു പാടിയ നാടോടി പാട്ടുകാരനെ അറസ്റ്റ് ചെയ്തു


Keywords: Chennai, Tamilnadu, Jayalalitha, Singer, National, Tamil Nadu folk singer Kovan arrested on sedition charges for criticizing Jayalalithaa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia