മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മടിക്കില്ല: ശിവസേന
Oct 31, 2015, 11:21 IST
മുംബൈ: (www.kvartha.com 30.10.2015) മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന ആരോപണവുമായി സര്‍ക്കാരിലെ സഖ്യ കക്ഷി കൂടിയായ ശിവസേന രംഗത്ത്. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനും ശിവസേന മടിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. കല്യാണില്‍ ശിവസേന സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
രൂക്ഷമായ ആക്രമണമാണ് ഉദ്ധവ് താക്കറെ ബിജെപിക്ക് നേരെ നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്ന പക്ഷം സര്‍ക്കാരിനെ നേരായ പാതയില്‍ കൊണ്ടുവരാന്‍ തങ്ങള്‍ക്കറിയാമെന്ന് ശിവസേനാ നേതാവ് ഭീഷണി മുഴക്കി.
ഇന്ദിരാ ഗാന്ധിയെ അധികാരത്തില്‍നിന്ന് പുറത്ത് ചാടിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബിജെപിയുടെ സ്ഥിതി എന്തായിരിക്കുമെന്നും ഉദ്ധവ് താക്കറെ ചോദിച്ചു. ഫഡ്നാവിസ് സര്‍ക്കാരിലെ മന്ത്രി കൂടിയായ ശിവസേനാ നേതാവ് ഏക്നാഥ് ഷിണ്ഡെ രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അത് നിരസിച്ചു.
Keywords: Mumbai, National, Modi, BJP, Shiv Sena, Shiv Sena chief Uddhav thackeray calls BJP arrogant.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.