Follow KVARTHA on Google news Follow Us!
ad

പുതിയ വെളിപ്പെടുത്തല്‍; സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുന:രന്വേഷണം

ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുതിയThiruvananthapuram, Ramesh Chennithala, Press meet, Vellapally Natesan, Report, Crime Branch, Kerala,
തിരുവനന്തപുരം: (www.kvartha.com 31.10.2015) ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുന:രന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കര്യം അറിയിച്ചത്.

സ്വാമിയുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുടരന്വേഷണസാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സി.ആര്‍.പി.സി 173/3 പ്രകാരം തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. മരണത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ വന്നതോടെ ഇതേക്കുറിച്ച് ക്രൈം ബ്രാഞ്ച് എസ്.പി മധുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ തുടരന്വേഷണം നടക്കട്ടെ എന്നും ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തുടരന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും എ.കെ. ആന്റണിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹവും മാധ്യമങ്ങളും പുന:രന്വേഷണം വേണമെന്ന തരത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ചും പുന:രന്വേഷണ സാധ്യത അംഗീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

2002ലാണ് ശിവഗിരി മഠാധിപതിയായ ശാശ്വതീകാനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്ന് ബാര്‍ ഉടമ ബിജുരമേശ് വെളിപ്പെടുത്തിയത്.

കൊല്ലപ്പെടുന്നതിന് മുമ്പ് ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബൈയില്‍ വച്ച് മര്‍ദ്ദിച്ചിരുന്നെന്നും ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നുമുള്ളതരത്തിലുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്. തുടര്‍ന്നാണ് ശാശ്വതികാനന്ദയുടെ മരണം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.

Also Read:
റെയില്‍ പാളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

Keywords: Saswathikananda death: Kerala govt orders re-probe, Thiruvananthapuram, Ramesh Chennithala, Press meet, Vellapally Natesan, Report, Crime Branch, Kerala.