Follow KVARTHA on Google news Follow Us!
ad

ജീവനാംശമായി ഭര്‍ത്താവ് നല്‍കിയത് ഒരു ചാക്ക് നാണയം

വിവാഹമോചനം നേടാന്‍ പോകുന്ന യുവതികളുടെ ശ്രദ്ധയ്ക്ക്. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുമ്പോള്‍ കറന്‍സിയായിട്ട് തരണമെന്നു പ്രത്യേകം പറയണം. അല്ലെങ്കില്‍ അഹമ്മദാബാദ് സ്വദേശി പൃഥ്വി പ്രജാപതി നല്‍കിയതു പോലൊരു പണി നിങ്ങള്‍ക്കും കിട്ടിയേക്കാം. In an incident in Ahmedabad, an angry husband paid his estranged wife Rs 10,000 in coins as maintenance. Annoyed by his wife's incessant demands for maintenance, Prithvi Prajapati produced a bag of coins in front of his wife at a family court in Ahmedabad.
അഹമ്മദാബാദ്:(www.kvartha.com 30.10.2015) വിവാഹമോചനം നേടാന്‍ പോകുന്ന യുവതികളുടെ ശ്രദ്ധയ്ക്ക്. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുമ്പോള്‍ കറന്‍സിയായിട്ട് തരണമെന്നു പ്രത്യേകം പറയണം. അല്ലെങ്കില്‍ അഹമ്മദാബാദ് സ്വദേശി പൃഥ്വി പ്രജാപതി നല്‍കിയതു പോലൊരു പണി നിങ്ങള്‍ക്കും കിട്ടിയേക്കാം.

2013 ലാണ് പൃഥ്വി പ്രജാപതിയും രാംലീല ബെന്നും വിവാഹമോചനം നേടുന്നത്. രാംലീല ബെന്നിന് പ്രതിമാസം 1500 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കുടുംബ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു തവണ പോലും ഇത് നല്‍കാന്‍ പൃഥ്വി തയാറായില്ല.

ഒടുവില്‍ രാംലീല വീണ്ടും കോടതിയെ സമീപിച്ചു. കുടിശിക സഹിതം പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്നു കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന ദിവസം കോടതിയില്‍ ഹാജരായ പൃഥ്വി ഒരു വലിയ ചാക്ക് ജഡ്ജിയുടെ മുന്നില്‍ വച്ചു. പതിനായിരം രൂപയുടെ നാണയങ്ങളായിരുന്നു ചാക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ പതിനായിരം രൂപയുണ്ടെന്നും എണ്ണിയെടുത്തോളാനും രാംലീലയോട് പറഞ്ഞു. പൃഥ്വിയോടും രാംലീലയോടും എന്തു പറയണമെന്ന് അറിയാതെ ജഡ്ജി ഇരുന്നപ്പോള്‍, എണ്ണി നോക്കാനൊന്നും മിനക്കിടാതെ ചാക്കുമായി രാംലീല സ്ഥലംവിട്ടു.

In an incident in Ahmedabad, an angry husband paid his estranged wife Rs 10,000 in coins as maintenance. Annoyed by his wife's incessant demands for maintenance, Prithvi Prajapati produced a bag of coins in front of his wife at a family court in Ahmedabad.  Ever since Prithvi and his wife Ramilaben began living separately in 2011, his wife has been continuously demanding for maintenance. Ramilaben filed an application for the same in the family court. The court ordered Prithvi, who barely earns Rs 4,000 per month, to pay his wife Rs 1,500 as maintenance per month.


SUMMARY: In an incident in Ahmedabad, an angry husband paid his estranged wife Rs 10,000 in coins as maintenance. Annoyed by his wife's incessant demands for maintenance, Prithvi Prajapati produced a bag of coins in front of his wife at a family court in Ahmedabad.

Ever since Prithvi and his wife Ramilaben began living separately in 2011, his wife has been continuously demanding for maintenance. Ramilaben filed an application for the same in the family court. The court ordered Prithvi, who barely earns Rs 4,000 per month, to pay his wife Rs 1,500 as maintenance per month.