Follow KVARTHA on Google news Follow Us!
ad

പിണറായി വിജയന്‍ ലീഗിന്റെ പിറകേ നടക്കുന്നതായി കരുതുന്നില്ല: കുഞ്ഞാലിക്കുട്ടി

പിണറായി വിജയന്‍ ലീഗിന്റെ പിറകേ നടക്കുന്നതായി കരുതുന്നില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിKerala, Kozhikode, P.K Kunjalikutty, Press meet, IUML, Pinarayi vijayan, CPM,
കോഴിക്കോട്: (www.kvartha.com 31.10.2015) പിണറായി വിജയന്‍ ലീഗിന്റെ പിറകേ നടക്കുന്നതായി കരുതുന്നില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ചു മതേതര പാര്‍ട്ടികള്‍ സംസാരിക്കുന്നത് ഒരേ സ്വരത്തിലായിരിക്കും. അതിനെ സഖ്യമായി കാണേണ്ട കാര്യമില്ല. ലീഗ് മതേതര കക്ഷിയാണെന്നു സിപിഎം പറയുന്നത് മതേതര കക്ഷിയായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട കോടതി വിധി തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യാം. ബാര്‍ കോഴ കേസ് സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ താന്‍ കരുതുന്നില്ലെന്നായിരുന്നു മറുപടി. പക്ഷേ, രാഷ്ട്രീയ മുതലെടുപ്പിന് ഈ വിഷയം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ വിഷയം ജനകീയ കോടതി വിലയിരുത്തട്ടെ എന്നു ചില യുഡിഎഫ് നേതാക്കള്‍ പറഞ്ഞത് തിരഞ്ഞെടുപ്പില്‍ പറയുന്ന കാര്യമായി കണ്ടാല്‍ മതി. അതിനപ്പുറം ഇതിനു പ്രാധാന്യമില്ല. കോടതി വിധി തന്നെയാണു പ്രധാനം. ബാര്‍ കോഴ കേസില്‍ മാണിക്കെതിരേ പ്രബലമായ തെളിവുണ്ടെന്നു കരുതുന്നില്ല. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതും ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

Kerala, Kozhikode, P.K Kunjalikutty, Press meet, IUML, Pinarayi vijayan, CPM.


Keywords: Kerala, Kozhikode, P.K Kunjalikutty, Press meet, IUML, Pinarayi vijayan, CPM.