Follow KVARTHA on Google news Follow Us!
ad

വയറിലെ മാംസ പേശികള്‍ക്കുള്ളില്‍ ഹൃദയവുമായി ജീവിക്കുന്ന ആറു വയസുകാരി

ഇംഗ്ലിഷില്‍ ഹാര്‍ട്ട് ഔട്ട് എന്നൊരു പ്രയോഗമുണ്ട്. ഹൃദയത്തിനു താങ്ങാന്‍ കഴിയാത്ത സംഭവം സൂചിപ്പിക്കാനാണ് ഈ വാചകം ഉപയോഗിക്കുന്നത്. Virsaviya Borun, a native of Russia who moved to South Florida with her mother, suffered from a rare condition – called Pantalogy of Cantrell- that caused her heart and intestines to form outside of her body. Her heart is protected only by a thin layer of skin.
ഫ്‌ളോറിഡ: (www.kvartha.com 31.10.2015) ഇംഗ്ലീഷില്‍ ഹാര്‍ട്ട് ഔട്ട് എന്നൊരു പ്രയോഗമുണ്ട്. ഹൃദയത്തിനു താങ്ങാന്‍ കഴിയാത്ത സംഭവം സൂചിപ്പിക്കാനാണ് ഈ വാചകം ഉപയോഗിക്കുന്നത്. ഈ പെണ്‍കുട്ടിയെ കാണുമ്പോള്‍ രണ്ടര്‍ത്ഥത്തിലും നമുക്ക് ഈ വാചകം ഉപയോഗിക്കാം.

കാരണം ഈ ആറു വയസുകാരിയുടെ ഹൃദയം പുറത്താണ്. കൃത്യമായി പറഞ്ഞാല്‍ വയറിലെ മാംസ പേശികള്‍ക്കുള്ളില്‍. റഷ്യക്കാരിയാണ് വിര്‍സവിയ ബോറം, ഒരു കൊച്ചു സുന്ദരി. ഒറ്റ നോട്ടത്തില്‍ യാതൊരു പ്രശ്‌നവും തോന്നില്ല. എന്നാല്‍ ഇവള്‍ എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. ലോകത്ത് ഒരു കോടി ആളുകളില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അവസ്ഥയാണ് ഇത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ മകളെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി അമ്മ ദാരി ബോറന്‍ പറയുന്നു. ആറു വര്‍ഷത്തിന് ഇപ്പുറം അവള്‍ സന്തോഷത്തോടെ തന്റെ ഒപ്പമുണ്ട്. എന്നാല്‍ എത്ര നാള്‍ എന്നറിയില്ല. അതിനാല്‍ തന്നെ അവളുടെ ഒരു ആഗ്രഹത്തിനും താന്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല.

Virsaviya Heartഡാന്‍സ്, പാട്ട്, ചിത്രരചന തുടങ്ങി എല്ലാത്തിലും അവള്‍ സജീവമാണെന്നു ദാരി. രണ്ട് ശസ്ത്രക്രിയയിലൂടെ കുട്ടിയെ ഭേദമാക്കാമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷം ആദ്യമാണ് ഇവര്‍ ഫ്‌ളോറിഡയില്‍ എത്തിയത്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ശസ്ത്രക്രിയയ്ക്ക് തടസമായി. ഇനി എന്നെന്നറിയാതെ ദിവസങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ് മാത്രമേ വിര്‍സവിയയ്ക്ക് അവശേഷിക്കുന്നുള്ളൂ.

SUMMARY: Virsaviya Borun, a native of Russia who moved to South Florida with her mother, suffered from a rare condition – called Pantalogy of Cantrell- that caused her heart and intestines to form outside of her body. Her heart is protected only by a thin layer of skin.

“When I was pregnant, the doctor said she will not survive, that she is going to die,” Dari Borun, the girl’s mother, said.