Follow KVARTHA on Google news Follow Us!
ad

ആവേശത്തിരയിളക്കി പരസ്യപ്രചാരണത്തിന് ഏഴ് ജില്ലകളില്‍ ശനിയാഴ്ച കൊട്ടിക്കലാശം

സംസ്ഥാനത്തെ ഗ്രാമ നഗരങ്ങളില്‍ ആവേശത്തിരയിളക്കി നടത്തിയ പരസ്യപ്രചാരണത്തിന് ഏഴ് ജില്ലകളില്‍ ശനിയാഴ്ച കൊട്ടിക്കലാശം. Election-2015, Thiruvananthapuram, Kerala, UDF, LDF, BJP,
തിരുവനന്തപുരം: (www.kvartha.com 30.10.2015) സംസ്ഥാനത്തെ ഗ്രാമ നഗരങ്ങളില്‍ ആവേശത്തിരയിളക്കി നടത്തിയ പരസ്യപ്രചാരണത്തിന് ഏഴ് ജില്ലകളില്‍ ശനിയാഴ്ച കൊട്ടിക്കലാശം. ഇനി നിശ്ശബ്ദ പ്രചാരണം. പിന്നീട് തിങ്കളാഴ്ച വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. രണ്ടാംഘട്ടമായി ശേഷിക്കുന്ന ഏഴു ജില്ലകളിലെ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിനു നടക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണമാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു തിങ്കളാഴ്ച തിരഞ്ഞെടുപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടു ദിവസ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ചയും. അതീവ പ്രശ്‌നബാധിതമായി പൊലീസ് കണ്ടെത്തിയ 1315 പോളിങ് ബൂത്തുകളില്‍ 1022 ഇടത്തു വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിച്ച ബൂത്തുകളില്‍ വിഡിയോഗ്രഫി ഏര്‍പ്പെടുത്തും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. ഈ മാസം മൂന്നിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനുശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിനും പ്രചാരണത്തിനുമായി വെറും 28 ദിവസങ്ങള്‍ മാത്രമാണ് മുന്നണികള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനുള്ളത്.

Election-2015, Thiruvananthapuram, Kerala, UDF, LDF, BJP.


Keywords: Election-2015, Thiruvananthapuram, Kerala, UDF, LDF, BJP.