Follow KVARTHA on Google news Follow Us!
ad

ലൈംഗികത്തൊഴിലാളിയില്‍ നിന്നു സാമൂഹികപ്രവര്‍ത്തക വരെയായ ജീവിതഗാഥ; ഭിന്നവിഭാഗക്കാരിക്ക് കര്‍ണാടക സര്‍ക്കാരിന്റെ ആദരം

ഭിന്നലൈംഗികശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അക്ക പദ്മശാലിക്ക് കര്‍ണാടക സര്‍ക്കാരിന്റെ ആദരം. ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നത്. The Karnataka government recently chose 60 people who will be honoured with the prestigious Karnataka Rajyotsava Award.
ബംഗളുരു:(www.kvartha.com 31.10.2015) ഭിന്നലൈംഗികശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അക്ക പദ്മശാലിക്ക് കര്‍ണാടക സര്‍ക്കാരിന്റെ ആദരം. ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നത്. അക്ക പദ്മശാലി അടക്കം അറുപതു പേര്‍ക്കാണ് കര്‍ണാടകപ്പിറവിയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പുരുഷനായി ജനിച്ചു സ്ത്രീയായി ജീവിക്കുന്ന പദ്മശാലിയുടെ വിജയം ദുരിതങ്ങളോട് പടവെട്ടി നേടിയതാണ്. ജഗദീഷ് എന്നായിരുന്നു കുട്ടിക്കാലത്ത് പദ്മശാലിയുടെ പേര്. ശരീരം കൊണ്ടു പുരുഷനാണെങ്കിലും മനസിലെവിടെയോ സ്‌ത്രൈണത തലപൊക്കുന്നതായി മനസിലാക്കിയ കുട്ടിക്കാലം.

12ാം വയസില്‍ കടുത്ത മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ വരെ തുനിഞ്ഞു. തുടര്‍ന്ന് താന്‍ ഒരു സ്ത്രീയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നെന്നു ജഗദീഷ് കുടുംബത്തോട് തുറന്നു പറഞ്ഞു. ഇതോടെ, കുടുംബവും സമൂഹവും ഒറ്റപ്പെടുത്തി. ഇതോടെ ജഗദീഷ് പദ്മശാലി എന്ന പേരു സ്വീകരിച്ചു ട്രാന്‍സ്‌ജെന്‍ഡറുകളെ തേടിപ്പോകുകയാണ് അവര്‍ ചെയ്തത്. കടുത്ത ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതോടെ ജീവിതത്തില്‍ ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതനായി.

നാലു വര്‍ഷം ലൈംഗിക ചൂഷണത്തിന്റെ ഇര. പിന്നീട് ബംഗളുരുവിലെ സംഗമയില്‍ എത്തിയതോടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനത്തില്‍ സജീവമായത്. ഇന്ന് ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരില്‍ പ്രധാനിയാണ് അക്ക പദ്മശാലി എന്നറിയപ്പെടുന്ന ജഗദീഷ് പദ്മശാലി. പുരസ്‌കാരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള അംഗീകാരമാണെന്നു അക്ക പദ്മശാലി പ്രതികരിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍, ക്രിക്കറ്റ് താരം വിനയ്ക കുമാര്‍, എഴുത്തുകാരന്‍ ആര്യാംബ പട്ടാഭി, മുന്‍ ജഡ്ജി എ.ജെ. സദാശിവ, സിനിമാതാരങ്ങളായ സൗകാര്‍ ജാന്‍കി, സദാശിവ ബ്രഹ്മവാര്‍, ഷാനി മഹാദേവപ്പ തുടങ്ങിയവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
Akkai Padmashali award

ഇന്ന് ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരില്‍ പ്രധാനിയാണ് അക്ക പദ്മശാലി എന്നറിയപ്പെടുന്ന ജഗദീഷ് പദ്മശാലി.

SUMMARY: The Karnataka government recently chose 60 people who will be honoured with the prestigious Karnataka Rajyotsava Award. Many inspirational personalities were chosen for the award, but one thing that stood out this year was the fact that a transgender has been selected to receive the honour for the first time.

Born as a boy named Jagdish, Akkai chose to become a transgender. She contacted other transgender women and told them about her dilemma and her desire to be one of them. They cautioned her that this path would only be full of problems. But Akkai was determined. She wasn’t happy as a boy, and wanted to change as soon as she could.