Follow KVARTHA on Google news Follow Us!
ad

ഐ എസ് എല്‍: പുണെ സിറ്റി എഫ്‌സി- ഗോവ എഫ്‌സി മല്‍സരം സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ പുണെ സിറ്റി എഫ്‌സിയും നാലാം സ്ഥാനക്കാരായ ഗോവ എഫ്‌സിയും തമ്മിലുള്ള മല്‍സരം സമനിലയില്‍Goa, Pune, Sports, Football,
മഡ്ഗാവ്: (www.kvartha.com 30.10.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ പുണെ സിറ്റി എഫ്‌സിയും നാലാം സ്ഥാനക്കാരായ ഗോവ എഫ്‌സിയും തമ്മിലുള്ള മല്‍സരം സമനിലയില്‍. പുണെ താരം റോജര്‍ ജോണ്‍സന്‍ വഴങ്ങിയ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഗോവ മുന്നില്‍ക്കയറിയെങ്കിലും 64-ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോ നേടിയ ഗോള്‍ പുണെയ്ക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും.

ആദ്യ ഗോളിന് തൊട്ടുപിന്നാലെ തന്നെ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം പുണെയ്ക്ക് ലഭിച്ചു. എന്നാല്‍, ഷൂറെയുടെ ക്രോസില്‍ ഉച്ചെ തൊടുത്ത ദുര്‍ബലമായ ഷോട്ട് പോസ്റ്റിലിടിച്ച് ഗോളിയുടെ കൈകളിലെത്തി. 64-ാം മിനിറ്റില്‍ പുണെ കാത്തിരുന്ന സമനില ഗോളെത്തി. വെസ്‌ലി വെറോക്ക് ഉയര്‍ത്തി നല്‍കിയ പന്ത് തകര്‍പ്പന്‍ ഹെഡറിലൂടെ ലിങ്‌ദോ ഗോവന്‍ വലയിലെത്തിച്ചു. ലീ!ഡ് നേടാനുള്ള ഇരുടീമുകളുടെയും തുടര്‍ശ്രമങ്ങള്‍ പാഴായതോടെ മത്സരം സമനിലയില്‍ കലാശിച്ചു. 

സമനില വഴി ലഭിച്ച ഒരു പോയിന്റിന്റെ പിന്‍ബലത്തില്‍ പുണെ സിറ്റി എഫ്‌സി 13 പോയിന്റുമായി തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ 11 പോയിന്റുമായി എഫ്‌സി ഗോവ മുംെൈബയ മറികടന്ന് മൂന്നാമതെത്തി.

Goa, Pune, Sports, Football, Goa FC, Pune city FC.


Keywords: Goa, Pune, Sports, Football, Goa FC, Pune city FC.