Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെത്തിയ സുക്കര്‍ബര്‍ഗിന്റെ വിശിഷ്ടാതിഥി ഇവനായിരുന്നു

സോഷ്യല്‍ മീഡിയ സൈറ്റായ ഫെയ്‌സ്ബുക്കിന്റെ സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ഇന്ത്യ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. This is Aasif Mujawar, a soybean farmer from rural Maharashtra, India. He has two daughters, and says he makes better parenting decisions by accessing expert advice through the BabyCenter app for free throughInternet.org.
(www.kvartha.com 30.10.2015) സോഷ്യല്‍ മീഡിയ സൈറ്റായ ഫെയ്‌സ്ബുക്കിന്റെ സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ഇന്ത്യ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. താജ്മഹല്‍ കണ്ട ശേഷം സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരെയാണ് ആകര്‍ഷിച്ചത്. ഇന്ത്യന്‍ സന്ദര്‍ശനത്തിലെ ഓരോ നിമിഷവും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെ ലോകവുമായി പങ്കുവയ്ക്കുന്നുണ്ട്.

ഇതിനൊപ്പം മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു യുവാവിനെ കണ്ട വാര്‍ത്തയും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥികളുമായി സംവേദിച്ച ശേഷമാണ് സുക്കര്‍ബര്‍ഗ് തന്നെ കാത്തിരുന്ന വിശിഷ്ടാതിഥിയുടെ അടുത്തേക്ക് എത്തിയത്. ആസിഫ് മുജാവാര്‍ എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ അതിഥിയുടെ പേര്. കക്ഷി ഏതെങ്കിലും വലിയ ഉദ്യോഗസ്ഥനോ ബിസിനസുകാരനോ എന്നു കരുതിയെങ്കില്‍ തെറ്റി. മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തിലുള്ള സോയാബീന്‍ കര്‍ഷകനാണ് ആസിഫ്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്‌ ഉപയോഗിച്ച് ആസിഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സുക്കര്‍ബര്‍ഗിനെ ആകര്‍ഷിച്ചത്.

രണ്ടു പെണ്‍മക്കളുടെ പിതാവാണ് ആസിഫ്. തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അവരെ പരിചരിക്കാനും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ ആസിഫ് ആശ്രയിക്കുന്നു. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ പരിപാലിക്കുകയും അവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.

ഫെയ്‌സ്ബുക്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്‌ സൗജന്യമായാണ് ഇവിടെ നിന്നും വിവരങ്ങളും സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പേരന്റിങ് തുടങ്ങിയ വിഷയങ്ങളില്‍ നിരവധി കാര്യങ്ങള്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗില്‍നിന്നു മനസിലാക്കാം. സൗജന്യമായാണ് ഇവരുടെ സേവനങ്ങളെല്ലാം. ലോകത്ത് ഒരുപാട് പേര്‍ ആസിഫിനെ പോലെ ഇന്റര്‍നെറ്റ്. ഒആര്‍ജിയെ ആശ്രയിക്കുന്നുണ്ടെന്നു പറയുന്നു സുക്കര്‍ബര്‍ഗ്. ആസിഫിനെ കണ്ടതും അദ്ദേഹത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ആസിഫും സോഷ്യല്‍ മീഡിയയില്‍ താരമായി.

This is Aasif Mujawar, a soybean farmer from rural Maharashtra, India. He has two daughters, and says he makes better parenting decisions by accessing expert advice through the BabyCenter app for free throughInternet.org.  Millions of people like Aasif are using Internet.org to get vital health information. In fact, BabyCenter and MAMA reach 3.4 million people through Internet.org's Free Basics services alone- Zuckerberg posted on facebook.

   
SUMMARY: This is Aasif Mujawar, a soybean farmer from rural Maharashtra, India. He has two daughters, and says he makes better parenting decisions by accessing expert advice through the BabyCenter app for free throughInternet.org.

Millions of people like Aasif are using Internet.org to get vital health information. In fact, BabyCenter and MAMA reach 3.4 million people through Internet.org's Free Basics services alone- Zuckerberg posted on facebook.