Follow KVARTHA on Google news Follow Us!
ad

ആവേശമായി കൊട്ടിക്കലാശം; ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു

ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന സംസ്ഥാാനത്തെ ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം അഞ്ച് മണിക്ക് അവസാനിച്ചു.Election, Election-2015, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 31.10.2015) ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം അഞ്ച് മണിക്ക് അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാകും സ്ഥാനാര്‍ഥികളും പാര്‍ട്ടികളും.

തദ്ദേശഭരണത്തിലെ സര്‍വാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ യുഡിഎഫും മേല്‍ക്കൈ നേടാന്‍ എല്‍ഡിഎഫിന്റെയും ബിജെപിയുടെയും തീവ്രശ്രമം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കാസര്‍കോട് ജില്ലകളാണ് തിങ്കളാഴ്ച വിധിയെഴുതുക.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഓരോ മുന്നണിയും സ്ഥാനാര്‍ഥികളും. തിരുവനന്തപുരത്ത് 73 ഗ്രാമ പഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നാല് നഗരസഭകളിലേക്കുമാണ് വോട്ടെടുപ്പ്. തിരുവനന്തപുരത്ത് 6507 പേരും കൊല്ലത്ത് 5701 പേരുമാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രണ്ടിടത്തുമായി വിധിയെഴുതുന്നത് 46,26438 വോട്ടര്‍മാര്‍. കടുത്ത പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും കലാശക്കൊട്ടിന് മറ്റിടങ്ങളിലേക്കാള്‍ ആവേശമായി.

കൊല്ലത്ത് 68 ഗ്രാമപഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നാല് നഗരസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. മലബാര്‍ രാഷ്ട്രീയത്തിന്റെ തിലകക്കുറിയായ കോഴിക്കോട് കോര്‍പറേഷനില്‍ 75 അംഗ കൗണ്‍സിലില്‍ കഴിഞ്ഞ വട്ടം ഇരുമുന്നണികളുടെയും വ്യത്യാസം ഏഴു വാര്‍ഡുകള്‍. ഇത്തവണ പത്തിനടുത്ത കൈവിട്ടുപോകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്നു. ഇതടക്കം 17 വാര്‍ഡുകള്‍ തിരിച്ചപിടിക്കണം യു ഡി എഫിന് അധികാരത്തിലെത്താന്‍. കടുപ്പമാണ് കാര്യങ്ങള്‍. ഏഴു മുന്‍സിപാലിറ്റികളില്‍ പക്ഷെ ഒപ്പത്തിനൊപ്പമാണ് മുന്നണികള്‍.

ബ്‌ളോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞ വട്ടം 12ല്‍ ഒന്‍പതും ഇടതുമുന്നണി നേടിയ കണക്കില്‍ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. 74 ഗ്രാമപഞ്ചായത്തുകളിലും ഇരുകൂട്ടര്‍ക്കും തുല്യപ്രതീക്ഷകള്‍. ആര്‍എംപിയുടെ ഒഞ്ചിയം മാറ്റമില്ലാതെ തുടരും. കണ്ണൂര്‍ കോര്‍പറേഷനില്‍ 55 വാര്‍ഡുകള്‍. 35 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് രാഷ്ടീയ വിലയിരുത്തല്‍. എന്നാല്‍, എട്ടു മുന്‍സിപാലിറ്റികളില്‍ ആറെണ്ണമെങ്കിലും ഇടതിനൊപ്പം പോയേക്കും.

ജില്ലാപഞ്ചായത്തില്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. വയനാട് മൂന്നു മുന്‍സിപാലിറ്റികളില്‍ രണ്ടും യുഡിഎഫിനൊപ്പം നിന്നേക്കും. മാനന്തവാടിയില്‍ ഇരു മുന്നണികളും ബലാബലം. 23 ഗ്രാമപഞ്ചായത്തുകളില്‍ 20ഉം യു ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് കണക്കൂകൂട്ടല്‍. 16 അംഗ ജില്ലാപഞ്ചായത്തില്‍ യു ഡി എഫിനാണ് സാധ്യത.

കാസര്‍കോട് ജില്ലാപഞ്ചായത്ത് ഭരണം യു ഡി എഫ് പിടിക്കുമെന്നാണ് ആത്മവിശ്വാസം. എന്നാല്‍ ആറു ബ്‌ളോക്ക് പഞ്ചായത്തുകളില്‍ പക്ഷെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കും. മൂന്നു മുന്‍സിപാലിറ്റികളില്‍ രണ്ടും യു ഡി എഫിനാണ് സാധ്യത. 38 ഗ്രാമപഞ്ചായത്തുകളിലും ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ.

Keywords:Election, Election-2015, Thiruvananthapuram, Kerala.