Follow KVARTHA on Google news Follow Us!
ad

ഇ അഹമ്മദ് വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയില്‍

മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായ ഇ. അഹമ്മദ് എം.പി.യെ വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തു.E. Ahmed, National, IUML, New Delhi, UPA,
ന്യൂഡല്‍ഹി: (www.kvartha.com 30.10.2015) മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായ ഇ. അഹമ്മദ് എം.പി.യെ വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യു.പി.എ. സര്‍ക്കാറുകളുടെ കാലത്ത് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ പ്രകടിപ്പിച്ച മികവ് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് അഹമ്മദിനെ പരിഗണിച്ചത്. 

അറബ് ലീഗിലേക്ക് ഇന്ത്യയെ ആദ്യമായി ക്ഷണിച്ചത് അഹമ്മദ് വിദേശകാര്യ സഹമന്ത്രി യായ വേളയില്‍ ആയിരുന്നു. അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായ സമയത്താണ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായത്.

E. Ahmed, National, IUML, New Delhi, UPA, E Ahmed Elected to national foreign advisory board.


Keywords: E. Ahmed, National, IUML, New Delhi, UPA, E Ahmed Elected to national foreign advisory board.