അമ്മ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ നായ രക്ഷിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 31.10.2015) അമ്മ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ നായ രക്ഷിച്ചു. ചോരക്കുഞ്ഞിനെ രക്ഷിച്ച നായ ഇപ്പോള്‍ സൗദി അറേബ്യയിലെ സോഷ്യല്‍ മീഡിയകളില്‍ ഹീറോ ആയിരിക്കയാണ്. സൗദി പത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയിലാണ് ചിത്രം വൈറലായതെങ്കിലും നായ കുട്ടിയെ രക്ഷിച്ചത് സൗദിയില്‍ നിന്ന് തന്നെയാണോ എന്ന കാര്യം വ്യക്തമല്ലെന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏതിലെങ്കിലും ആകാമെന്നും പത്രം വ്യക്തമാക്കുന്നുണ്ട്. ചോരക്കുഞ്ഞിനെയും കടിച്ചെടുത്ത് നില്‍ക്കുന്ന നായയുടെ ചിത്രമാണ് സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

മാലിന്യ കൂമ്പാരത്തില്‍ നിന്നും ലഭിച്ച കുഞ്ഞുമായി നായ തൊട്ടടുത്ത വീടിന്റെ മുന്നിലെത്തുകയും വീട്ടുകാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. നായയുടെ വായില്‍ ചോരക്കുഞ്ഞ് കിടക്കുന്നതു കണ്ട് വീട്ടുകാര്‍ നായയില്‍ നിന്നും കുഞ്ഞിനെ തിരിച്ചെടുത്ത് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് നായ കണ്ടതുകൊണ്ടാണ് ജനിച്ച് മണിക്കൂറുകള്‍ പോലുമാകാത്ത പെണ്‍കുഞ്ഞിന് ജീവന്‍ തിരിച്ച് കിട്ടിയത്. ആശുപത്രിയിലുള്ള കുട്ടി സുഖം പ്രാപിക്കുന്നതായാണ് വിവരം.

അമ്മ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ നായ രക്ഷിച്ചു


Also Read:
ചീമേനി ക്ലായിക്കോട്ട് യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി; പോലീസ് കേസെടുത്തു



Keywords:  Dog saves life of newborn [graphic pic], Saudi Arabia, Media, Report, Social Network, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia