Follow KVARTHA on Google news Follow Us!
ad

ആര്‍എസ്എസിനെ നിരോധിച്ചത് പട്ടേലാണെന്ന് മോഡി മറക്കരുത്: കോണ്‍ഗ്രസ്

ആര്‍ എസ് എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ് സര്‍ദാര്‍ പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറക്കരുതെന്ന് കോണ്‍ഗ്രസ്. Congress, BJP, Narendra Modi, New Delhi, National,
ന്യൂഡല്‍ഹി: (www.kvatrrha.com 31.10.2015) ആര്‍എസ്എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ് സര്‍ദാര്‍ പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറക്കരുതെന്ന് കോണ്‍ഗ്രസ്. ബിജെപിക്ക് ചരിത്രപുരുഷന്മാരുടെ കുറവുള്ളതിനാല്‍ കോണ്‍ഗ്രസില്‍ നിന്നും ആളുകളെ കടമെടുക്കുകയാണ് ബിജെപിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഐക്യത്തിനുവേണ്ടി ജീവിച്ച ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയുടെ ഓഫീസ് അപമാനിച്ചുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140 ാമത് ജന്മദിനാഘോഷമായിരുന്നു ശനിയാഴ്ച. അതോടൊപ്പം തന്നെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ ദിനവുമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനവുമായി ബന്ധപ്പെട്ട് വലിയ പരിപാടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നത്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.


Keywords: Congress, BJP, Narendra Modi, New Delhi, National.