റോഡില്‍ കിടന്ന് പ്രതിഷേധിച്ച വൃദ്ധയുടെ ദേഹത്ത് കാര്‍ കയറി; വീഡിയോ കാണാം

 


ബീജിംഗ്: (www.kvartha.com 31.10.2015) ഗതാഗതം തടസ്സപ്പെടുത്തി അധികൃതരുടെ ശ്രദ്ധ നേടാന്‍ വേണ്ടി റോഡില്‍ കിടന്ന് പ്രതിഷേധിച്ച വൃദ്ധയുടെ ദേഹത്ത് കാര്‍ കയറി. ചൈനയിലെ തിരക്കുള്ള അന്‍ഹുയി പ്രവിശ്യയിലെ വുഹു ജങ്ഷനിലാണ് പ്രതിഷേധ സൂചകമായി വൃദ്ധ റോഡില്‍ കിടന്നത്.

എന്നാല്‍, അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി പ്രതിഷേധിച്ച വൃദ്ധ ദേഹത്ത് കാര്‍ കയറിയിറങ്ങി ഇപ്പോള്‍ ആശുപത്രിയിലാണ്. വൃദ്ധ റോഡില്‍ കിടക്കുന്നത് അറിയാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം. ഉടന്‍ തന്നെ ഡ്രൈവര്‍ വണ്ടിനിര്‍ത്തി വൃദ്ധയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില ഭേദമായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം.

റോഡില്‍ കിടന്ന് പ്രതിഷേധിച്ച വൃദ്ധയുടെ ദേഹത്ത് കാര്‍ കയറി; വീഡിയോ കാണാം


Also Read:
വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് എം പി; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി



റോഡില്‍ കിടന്ന് പ്രതിഷേധിച്ച വൃദ്ധയുടെ ദേഹത്ത് കാര്‍ കയറി; വീഡിയോ കാണാംRead: http://goo.gl/fDf4Pg
Posted by Kvartha World News on Saturday, October 31, 2015
Keywords:  Car Runs Over Woman Protesting At Intersection, China, Beijing, hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia