Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയിലെ റോഡുകള്‍ക്കിത് പ്രസവകാലം

വിമാനത്തിലും ട്രെയ്‌നിലും ബസിലുമെല്ലാം പ്രസവം നടന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി പ്രസവം നടക്കുന്നൊരു റോഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഡല്‍ഹിയിലെ റോഡുകളാണ് അടുത്തിടെയായി പ്രസവവാര്‍ഡുകളായി മാറിയിരിക്കുന്നത്. Another woman gave birth to a baby inside a bus enroute to Ghaziabad at Sarai Kale Khan, unable to make it to the hospital amid inching traffic on Friday. This is second such incident in the Capital.
ന്യൂഡല്‍ഹി:(www.kvartha.com 31.10.2015) വിമാനത്തിലും ട്രെയ്‌നിലും ബസിലുമെല്ലാം പ്രസവം നടന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി പ്രസവം നടക്കുന്നൊരു റോഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഡല്‍ഹിയിലെ റോഡുകളാണ് അടുത്തിടെയായി പ്രസവവാര്‍ഡുകളായി മാറിയിരിക്കുന്നത്. പ്രസവ വേദനയെത്തുടര്‍ന്ന് പോകുന്ന പലരും റോഡിലെ ഗതാഗതക്കുരുക്ക് കാരണം ആശുപത്രിയില്‍ എത്താന്‍ കഴിയാതെ റോഡില്‍ തന്നെ പ്രസവിക്കേണ്ട ഗതികേടിലാണ്. ഒരാഴ്ചയ്ക്കിടെ തന്നെ രണ്ടു സംഭവങ്ങളാണ് ഇത്തരത്തില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ഇരുപതുകാരി രേഖയാണ് ഓട്ടോറിക്ഷയില്‍ കുട്ടിക്ക് ജന്മം നല്‍കിയത്. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പുറപ്പെട്ടുവെങ്കിലും ഗതാഗതക്കുരുക്ക് മൂലം എത്താന്‍ സാധിച്ചില്ലെന്ന് ഭര്‍ത്താവ് കമലേഷ് പറയുന്നു. ഇതോടെ സരള്‍ കാലെ ഖാന്‍ ബസ്‌സ്റ്റേഷനു സമീപം യുവതി കുട്ടിക്ക് ജന്മം നല്‍കി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. ഇവരുടെ സഹായത്തോടെ പൊലീസ് പട്രോളിങ് വാഹനത്തില്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു.
 
Another woman gave birth to a baby inside a bus enroute to Ghaziabad at Sarai Kale Khan, unable to make it to the hospital amid inching traffic on Friday. This is second such incident in the Capital. On Thursday too, a woman delivered a baby in an autorickshaw due to a traffic jam caused by Indo-African Summit.


SUMMARY: Another woman gave birth to a baby inside a bus enroute to Ghaziabad at Sarai Kale Khan, unable to make it to the hospital amid inching traffic on Friday. This is second such incident in the Capital. On Thursday too, a woman delivered a baby in an autorickshaw due to a traffic jam caused by Indo-African Summit.