» » » » » » » » » » 17 കാരിയുടെ ഉദരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 18 കിലോ തൂക്കമുള്ള മുഴ

സൗദി അറേബ്യ: (www.kvartha.com 11.09.2015) പതിനേഴുകാരിയുടെ ഉദരത്തില്‍ നിന്ന് സൗദി ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഏകദേശം 18 കിലോ ഭാരമുള്ള മുഴകള്‍. സൗദിയിലെ പടിഞ്ഞാറന്‍ പട്ടണമായ മക്കയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം.

അസഹനീയമായ വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഏകദേശം 25 സെ മീ നീളത്തില്‍ ഉദരം മുതല്‍ ഇടുപ്പ് വരെ നീണ്ടുനില്‍ക്കുന്ന മുഴ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ കണ്ടത്.

Saudi Arabia, Doctor, Remove, Tumor, hospital, Girl, Patient, Gulf
ഈ മുഴയ്ക്ക് ഏകദേശം 18 കിലോ തൂക്കമുണ്ടായിരുന്നെന്നും കുട്ടിയുടെ മുന്നിലൊന്ന് തൂക്കമുള്ള മുഴകള്‍ ആയതുകാരണമാണ് കടുത്ത വേദന അനുഭവപ്പെട്ടതെന്നും രോഗിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവുമുണ്ടാകാതെ മുഴകള്‍ നീക്കം ചെയ്തതായും മെഡിക്കല്‍ സര്‍വ്വീസ് അസിസ്റ്റന്റ് മാനേജര്‍ ഡോക്ടര്‍ ഹിലാല്‍ അല്‍ മാല്‍ക്കി അറിയിച്ചു. ഒരു സൗദി മാധ്യമമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal