അച്ഛനും മകനും തമ്മിലുളള തര്‍ക്കം ഒഴിവാക്കാനെത്തിയ ബന്ധു കുത്തേറ്റ് മരിച്ചു

ഇടുക്കി: (www.kvartha.com 31.08.2015) അച്ഛനും മകനും തമ്മിലുളള വാക്കുതര്‍ക്കത്തിനിടെ പിടിച്ച് മാറ്റാന്‍ എത്തിയ ബന്ധുവായ യുവാവ് കുത്തേറ്റ് മരിച്ചു. വെളളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുനിയറയിലാണ് സംഭവം.

മുനിയറ ലക്ഷ്മി ഭവനില്‍ മുരളീധരന്‍(42)ആണ് മരിച്ചത്. മുനിയറ കളപ്പുരക്കല്‍ തങ്കപ്പന്‍ (59) ആണ് കുത്തിയത്. ഇയാള്‍ പരിക്കുകളോടെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുരളീധരന്റെ അമ്മയുടെ സഹോദരനാണ് തങ്കപ്പന്‍.

ശനിയാഴ്ച രാത്രി 10 മണിക്ക് തങ്കപ്പനും മകന്‍ പ്രതീഷും തമ്മില്‍ വഴക്കിട്ടിരുന്നു. ഉച്ചത്തിലുളള ബഹളം
കേട്ട് അയല്‍പക്കത്ത് താമസിക്കുന്ന മുരളീധരന്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും മകനും തമ്മില്‍ സംഘട്ടനം നടക്കുകയായിരുന്നു. ഇവരെ പിടിച്ച് മാറ്റുന്നതിനിടെ തങ്കപ്പന്‍ കൈയിലിരുന്ന കത്തി ഉപയോഗിച്ച് മകന്‍ പ്രതീഷിനെ കുത്തിയെങ്കിലും മുരളീധരനാണ് കുത്തേറ്റത്.

ഇതിനിടയില്‍ തങ്കപ്പനും മുറിവേറ്റു. ഒച്ചപ്പാട് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മുരളീധരന്‍ മരിക്കുകയായിരുന്നു. വീട്ടിലിരുന്ന് മദ്യപിച്ചശേഷമുണ്ടായ തര്‍ക്കമാണ് അച്ഛനും മകനും തമ്മില്‍ സംഘട്ടനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. വെളളത്തൂവല്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോ ളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. അജിതയാണ് മുരളിധരന്റെ ഭാര്യ. മകന്‍ രതീഷ്.

Dispute between father and son was stabbed to death a relative, Idukki, Police Station, Kottayam, Medical College, Kerala.


Also Read:
കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം; വാഹനങ്ങള്‍ കത്തിച്ചു, വീടുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു
0Keywords: Dispute between father and son was stabbed to death a relative, Idukki, Police Station, Kottayam, Medical College, Kerala.
Previous Post Next Post