ഷീനാബോറ കൊലക്കേസ്; ഇന്ദ്രാണി മുഖര്‍ജിയേയും സഞ്ജീവ് ഖന്നയേയും ഡ്രൈവറേയും കോടതിയില്‍ ഹാജരാക്കി

മുംബൈ: (www.kvartha.com 31.08.2015) ഷീനാ ബോറ കൊലക്കേസില്‍ മാതാവ് ഇന്ദ്രാണി മുഖര്‍ജി, പിതാവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ കാര്‍ ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരെ കോടതിയില്‍ ഹാജരാക്കി. ഷീനക്കൊപ്പം  മിഖായേല്‍ ബോറയെയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവ് ലഭിച്ച സാഹചര്യത്തില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കും.

അതേസമയം, ഷീനയുടെ കൊലപാതകത്തെ കുറിച്ച് ഇന്ദ്രാണി മൂഖര്‍ജി തുറന്ന് പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമങ്ങളിലൂടെ എല്ലാം വെളിപ്പെടുത്തുമെന്ന് മിഖായേല്‍ ബോറ തുറന്നടിച്ചിരിക്കയാണ്. ഇന്ദ്രാണി മൂന്ന് പ്രാവശ്യം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് മിഖായേല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലില്‍ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും വ്യത്യസ്ത മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ ഇരുവരെയും നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഇന്ദ്രാണിയുടെ മുറിയില്‍ നിന്നും ഷീനയുടെ മൃതദേഹം കണ്ടെത്തിയ പെട്ടിയുടേതുപോലുള്ള മറ്റൊരു പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.


 Indrani Mukerjea May Be Charged With Attempted Murder of Son, Say Police, Mumbai,

Also Read:
കാഞ്ഞങ്ങാട്ടെ ബഹുനില കെട്ടിടം വിജിലന്‍സ് പരിശോധിച്ചു
Keywords:  Indrani Mukerjea May Be Charged With Attempted Murder of Son, Say Police, Mumbai, Report, Media, Dead Body, National.
Previous Post Next Post