Follow KVARTHA on Google news Follow Us!
ad

ആര്‍എസ്എസ് മുഖാമുഖം ഏറ്റുമുട്ടുന്നത് കേന്ദ്രനേതൃത്വത്തോട് ബ്ലാങ്ക്‌ചെക്കു വാങ്ങി തീരുമാനിച്ചുറപ്പിച്ചെന്നു സിപിഎം

പാര്‍ട്ടിയുമായി മുഖാമുഖം ഏറ്റുമുട്ടാന്‍ ആര്‍എസ്എസ് തയ്യാറായിട്ടുള്ളതെല്ലാം സംഘടനാപരമായി ശക്തികൂട്ടാനും ഉള്ള ശക്തി പെരുപ്പിച്ചു കാട്ടാനും അവര്‍ തീരുമാനിച്ചു നടപ്പാക്കിയ പദ്ധതികളുടെ ഭാഗമാണെന്നു സിപിഎം. CPM, RSS, BJP, Clash, Election, Kerala, Clear target behind the face to face attack from RSS To CPM.
തിരുവനന്തപുരം: (www.kvartha.com 31/08/2015) പാര്‍ട്ടിയുമായി മുഖാമുഖം ഏറ്റുമുട്ടാന്‍ ആര്‍എസ്എസ് തയ്യാറായിട്ടുള്ളതെല്ലാം സംഘടനാപരമായി ശക്തികൂട്ടാനും ഉള്ള ശക്തി പെരുപ്പിച്ചു കാട്ടാനും അവര്‍ തീരുമാനിച്ചു നടപ്പാക്കിയ പദ്ധതികളുടെ ഭാഗമാണെന്നു സിപിഎം. ഇപ്പോഴത്തെ സംഘര്‍ഷങ്ങളും അതിന്റെ ഭാഗമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനു തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണത്രേ ഇത്. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ സംസ്ഥാന സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് ആര്‍എസ്എസ് അജന്‍ഡയേക്കുറിച്ചു വ്യക്തമായ വിശകലനമുണ്ടായത്.

കേരളം പിടിക്കാനുള്ള ബിജെപി പദ്ധതി നടപ്പാക്കുന്നതിനു മുഖ്യ തടസ്സമായ സിപിഎമ്മിനെ ഇഞ്ചോടിഞ്ച് കായികമായി നേരിട്ട് മുന്നോട്ടുപോകാനുള്ള സംഘ്പരിവാര്‍ തീരുമാനമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന അതീവഗൗരവമുള്ള നിരീക്ഷണവും ഉണ്ടായതായി അറിയുന്നു. ഇക്കാര്യത്തില്‍ ബിജെപി, ആര്‍എസ്എസ് കേന്ദ്ര നേതൃത്വങ്ങളുടെ പൂര്‍ണ പിന്തുണയാണു സംസ്ഥാനത്തെ ബിജെപിക്കും ആര്‍എസ്എസിനുമുള്ളത്. കഴിഞ്ഞ മൂന്നുദിവസമായി അഞ്ചു ജില്ലകളില്‍ സിപിഎം-ബിജെപി- ആര്‍എസ്എസ് സംഘര്‍ഷവും കൊലപാതകങ്ങളുമുണ്ടായത് ഉദ്ദേശിച്ചതിലും നേരത്തേ സ്വന്തം അജന്‍ഡ ഫലം കാണുന്നതിന്റെ തെളിവായാണ് സംഘ്പരിവാര്‍ വിലയിരുത്തുന്നുവെന്നും സിപിഎം കണക്കുകൂട്ടുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.

1968ലെ തലശേരി കലാപം മുതലാണ് കേരളത്തില്‍ സിപിഎമ്മുമായി ആര്‍എസ്എസ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അതിനു ശേഷം തലശേരിയിലും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും മറ്റു ജില്ലകളിലും എപ്പോഴൊക്കെ സിപിഎമ്മുമായി ഏറ്റുമുട്ടാന്‍ ആര്‍എസ്എസ് തയ്യാറായിട്ടുണ്ടോ അപ്പൊഴൊക്കെ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നുവെന്നാണു വിലയിരുത്തല്‍.

കേരളത്തില്‍ നിമസഭാ തെരഞ്ഞെടുപ്പു വിജയം ഇക്കുറി നേടിയേ പറ്റൂവെന്ന് ഉറപ്പിച്ചു നീങ്ങുന്ന ബിജെപിയെ കൈമെയ് മറന്നു സഹായിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളെന്നും സിപിഎം കണക്കുകൂട്ടുന്നു. സംസ്ഥാനം ഭരിക്കുന്ന യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇത് സത്യമാണെന്നു തെളിയിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചതായും വിവരമുണ്ട്.

CPM, RSS, BJP, Clash, Election, Kerala, Clear target behind the face to face attack from RSS To CPM.


Keywords: CPM, RSS, BJP, Clash, Election, Kerala, Clear target behind the face to face attack from RSS To CPM.