Follow KVARTHA on Google news Follow Us!
ad

സി.പി.എം മാര്‍ച്ച് അക്രമാസക്തം; തൊടുപുഴയില്‍ സംഘര്‍ഷം തുടരുന്നു

ആര്‍.എസ്.എസ്, സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന തൊടുപുഴയില്‍ ഞായറാഴ്ച ടി.എMarch, RSS, Poster, Police, Office, attack, Kerala,
തൊടുപുഴ: (www.kvartha.com 31.08.2015) ആര്‍.എസ്.എസ്, സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന തൊടുപുഴയില്‍ ഞായറാഴ്ച ടി.എ. നസീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായി.

റോഡരികിലുണ്ടായിരുന്ന ബി.എം.എസിന്റെ കൊടിമരങ്ങളും ഫഌ്‌സുകളും തകര്‍ത്തു. വൈകിട്ട് നാല് മണിയോടെ സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മാര്‍ച്ച് വന്ന വഴിയിലുള്ള ബി.ജെ.പി,ആര്‍.എസ്.എസ് പോസ്റ്ററുകളും കൊടിമരവുമാണ് തകര്‍ത്തത്. പോലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രണ്ട് ആര്‍.എസ്.എസ് നേതാക്കള്‍ക്ക്കുത്തേല്‍ക്കുകയും തുടര്‍ന്ന് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരമറ്റത്ത് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രാദേശിക തര്‍ക്കമാണ്. ഇതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തവരെ കാണേണ്ട രീതിയില്‍ കണ്ടോളാം. കൊടിമരവും പാര്‍ട്ടി ബാനറുകളും തല്ലി തകര്‍ത്തത് ആണും പെണ്ണും കെട്ട പരിപാടിയാണ്. തല്ലുന്നെങ്കില്‍ നേരിട്ട് തല്ലണം. ആര്‍.എസ്.എസ് കൂട്ടിനുണ്ടെന്ന് പറഞ്ഞ് ബി.ജെ.പി, സി.പി.എമ്മിന്റെ നേരെ മെക്കിട്ട് കേറാന്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ഏരിയാ സെക്രട്ടറി ടി.ആര്‍. സോമന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. സി.പി.എം മാര്‍ച്ചിനിടെ ആര്‍.എസ്.എസ് ബി.ജെ.പി പോസ്റ്ററുകളും കൊടിമരവും തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് നേതൃത്വത്തില്‍ പിന്നീട് മാര്‍ച്ച് നടത്തി. സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍, ബി.ജെ.പി ദേശീയ സമിതിയംഗം പി.പി. സാനു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. അജി, ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍, ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് അറയ്ക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.എസ്. രാജന്‍, സിജിമോന്‍, എസ്. സുരേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Clash between  BJP and CPM continues in Thodupuzha, March, RSS, Poster, Police, Office, Attack, Kerala.


Also Read:
സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

Keywords: Clash between  BJP and CPM continues in Thodupuzha, March, RSS, Poster, Police, Office, Attack, Kerala.