SWISS-TOWER 24/07/2023

അസിന്റെ ഓണാഘോഷം പ്രതിശ്രുത വരനൊപ്പം

 


ADVERTISEMENT

(www.kvartha.com 30.08.2015) തെന്നിന്ത്യന്‍ താരസുന്ദരി അസിന്‍ ഓണം ആഘോഷിച്ചത് തന്റെ പ്രതിശ്രുത വരന്‍ രാഹുല്‍ ശര്‍മ്മയ്‌ക്കൊപ്പം. കൊച്ചിയിലായിരുന്നു അസിന്റെ ഓണാഘോഷം. ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ അമേരിക്കയില്‍ നിന്നു കൊച്ചിയിലെത്തിയിരുന്നു.

ഇരുവരും ഈ വര്‍ഷം വിവാഹിതരാകാനിരിക്കുകയാണ്. ഏറെ നാളുകളായി പ്രണയത്തിലായിരുന്നു അസിനും മൈക്രോമാക്‌സ് ഉടമയായ രാഹുലും. അടുത്ത സുഹൃത്ത് അക്ഷയ് കുമാര്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലായതും.

കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബജീവിതം ആസ്വദിക്കാനാണ് തീരുമാനമെന്ന് അസിന്‍ പറഞ്ഞിരുന്നു. ആരാധകരെ നിരാശരാക്കി ഇനി അഭിനയലോകത്തേക്ക് മടങ്ങി വരില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

അസിന്റെ ഓണാഘോഷം പ്രതിശ്രുത വരനൊപ്പം


SUMMARY: Asin, who is set to tie the knot with beau Rahul Sharma very soon. If sources are to be believed, Asin recently flew down to her parents' hometown in Kochi to celebrate the auspicious occasion of Onam with Rahul Sharma.

Keywords:  Asin to celebrate with her husband-to-be, Rahul Sharma?.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia