ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നു; പിന്തിരിപ്പിച്ചത് അദ്വാനി

ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നു; പിന്തിരിപ്പിച്ചത് അദ്വാനി

ഡെല്‍ഹി: (www.kvartha.com 04/07/2015)1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ കീഴടങ്ങാന്‍ തയാറായിരുന്നുവെന്ന് സഹായി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ദാവൂദിനെ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ തടയുകയായിരുന്നുവെന്നും ഷക്കീല്‍ പറയുന്നു.

എന്നാല്‍, ഷക്കീലിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച പ്രമുഖ അഭിഭാഷകന്‍ രാം ജഠ്മലാനി അദ്വാനിയല്ല കീഴടങ്ങാനുള്ള നീക്കം തടഞ്ഞതെന്നും അന്നത്തെ  മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരത് പവാറാണെന്നും വ്യക്തമാക്കി. വ്യവസ്ഥകള്‍ രേഖാമൂലം ശരത് പവാറിനെ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 1993ലെ മുബൈ സ്‌ഫോടനത്തിന് ശേഷം രാജ്യംവിട്ട ദാവൂദ് ഇബ്രാഹിമും താനും കീഴടങ്ങാന്‍ തയാറായിരുന്നുവെന്ന് ഛോട്ടാ ഷക്കീല്‍ വെളിപ്പെടുത്തിയത്. പ്രമുഖ അഭിഭാഷകന്‍ റാംജഠ്മലാനിയുമായി ഇത് സംബന്ധിച്ച് ലണ്ടനില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇന്ത്യയില്‍ വിചാരണ നേരിടാന്‍ തയാറാണന്നറിയിച്ച ദാവൂദ് ചില വ്യവസ്ഥകളും മുന്നോട്ട് വച്ചിരുന്നുവെന്നും ഷക്കീല്‍ വെളിപ്പെടുത്തി. ഛോട്ടാ രാജുമായുള്ള ശത്രുത തുറന്ന് പറഞ്ഞ ഛോട്ടാ ഷക്കീല്‍, മതത്തിന്റെ പേരിലാണ് ഇന്ത്യന്‍ ഭരണകൂടം കുറ്റവാളികളെ കാണുന്നതെന്നും വിമര്‍ശിച്ചു.

പോലീസ് പീഡനം ഉണ്ടാകരുതെന്നും വിചാരണ കാലയളവില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍
അനുവദിക്കണമെന്നുമായിരുന്നു ദാവൂദ് മുന്നോട്ടുവെച്ച വ്യവസ്ഥ. എന്നാല്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിച്ചെന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു.
Dawood ready to surrender reveals by Chotta Shakkel, New Delhi, BJP, Advocate, Maharashtra, Chief Minister, National.


Also Read:
ജൈവനിലങ്ങള്‍ പരിശോധിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാല വിദഗ്ദ സംഘം
Keywords: Dawood ready to surrender reveals by Chotta Shakkel, New Delhi, BJP, Advocate, Maharashtra, Chief Minister, National.
ad