വെട്ടോറി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

വെല്ലിംഗ്ടന്‍: (www.kvartha.com 31/03/2015) ന്യൂസിലന്‍ഡ്‌ താരമായ ഇടം കൈയ്യന്‍ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ്‌ ഓസ്ട്രേലിയയോട് മത്സരിച്ചു തോറ്റതിന് പുറകെയാണ് വെട്ടോറിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ന്യൂസിലന്‍ഡ്‌ ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ കൂടെയായ 36 കാരനായ ഡാനിയല്‍ വെട്ടോറി ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച്ച മെല്‍ബണില്‍ വച്ചു നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയോട് ഏഴു വിക്കറ്റിനാണ് ന്യൂസിലന്‍ഡ്‌ പരാജയം സമ്മതിച്ചത്. മത്സരത്തിനിടയില്‍ വെട്ടോറിയുടെ കാലിന് സാരമായി പരുക്കേറ്റിരുന്നു.

ന്യൂസിലന്‍ഡിനു വേണ്ടിയുള്ള തന്‍റെ അവസാനത്തെ കളിയായിരുന്നു മെല്‍ബണിലേതെന്നും താന്‍ സന്തോഷത്തോടെ തന്നെയാണ് കളിച്ചതെന്നും വെട്ടോറി വാര്‍ത്താ ലേഖകരോട് പറഞ്ഞു. ന്യൂസിലന്‍ഡിനു വേണ്ടി ഏറ്റവും കൂടുതല്‍ കളികള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന ഖ്യാതിയോടെയാണ് വെട്ടോറി ക്രിക്കറ്റില്‍ നിന്നും വിട വാങ്ങുന്നത്. ഏകദേശം രണ്ടു വര്‍ഷത്തോളം ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ടീമിനു വേണ്ടി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനു വേണ്ടി 295 ഏകദിനങ്ങളില്‍ നിന്നായി 305 വിക്കറ്റുകള്‍ വെട്ടോറി സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 362 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള വെട്ടോറി ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം കൂടെയാണ്.

പതിനെട്ടാം വയസ്സില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഡാനിയല്‍ വെട്ടോറി 2008ല്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വിരമിച്ചപ്പോള്‍ വന്ന ഒഴിവിലൂടെയാണ് ടീമിലെ സജീവ സാന്നിധ്യമായി മാറുന്നത്.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ എട്ടാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം കൂടെയാണ് ഡാനിയല്‍ വെട്ടോറി. 2,227 റണ്‍സും 4 സെഞ്ചുറികളും അദ്ദേഹത്തിന്‍റെ പേരില്‍ ഉണ്ട്.
Daniel Vettori, New Zealand, Retire, Cricket

Summary: New Zealand player Daniel Vettori decides to retire from International Cricket. He leads the team as a captain for about two years.

Keywords: Daniel Vettori, New Zealand, Retire, Cricket

Post a Comment

Previous Post Next Post