പെണ്‍കുട്ടിയെ ശല്യം ചെയ്ത പെയിന്‍റിംഗ് തൊഴിലാളിയെ വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി

ചെന്നൈ: (www.kvartha.com 30/03/2015) 19 വയസ്സുകാരനായ പെയിന്‍റിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ മാങ്ങാട് സര്‍ക്കാര്‍ സ്കൂളിലെ നാലു വിദ്യാര്‍ഥികളെ തിങ്കളാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തു. “കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ സുഹൃത്താണ് പെയിന്‍റിംഗ് തൊഴിലാളിയായ ഗുരുനാഥന്‍. ഇയാള്‍ വിദ്യാര്‍ഥിയുടെ സഹോരിയെ നിരന്തരമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു”, പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പ്രദേശത്തുള്ള കായലിനടുത്ത് വച്ച് കൊല നടത്തിയ ഇവര്‍ പിന്നീട് മൃതശരീരം ചെടികള്‍ക്കിടയില്‍ മറവു ചെയ്തു.

School boys, killed, painter, girl, Chennaiഏറെ വൈകിയും ഗുരുനാഥന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇയാളുടെ അമ്മ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. അയല്‍വാസികള്‍ വഴി ഇതറിഞ്ഞ വിദ്യാര്‍ഥികള്‍ ഭയം കാരണം മാങ്ങാട് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് കുറ്റം ഏറ്റു പറഞ്ഞു. മൃതദേഹം കണ്ടെടുത്ത പോലീസ് പിന്നീടത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കയച്ചു.

Summary: Four school boys were arrested for killing a painter who has harassed a girl. The girl is the sister of one of the school boys.

Keywords: School boys, killed, painter, girl, Chennai

Post a Comment

Previous Post Next Post