പുകയില അര്‍ബുദത്തിനു കാരണമാകില്ലെന്ന് ബിജെപി നേതാവ്

 


(www.kvartha.com 31/03/2015) പുകയില അര്‍ബുദത്തിനു കാരണമാകുമെന്നതിനു വ്യക്തമായ തെളിവുകളില്ലെന്ന് ബിജെപിയുടെ പാര്‍ലമെന്‍ററി അംഗമായ ദിലീപ് കുമാര്‍ ഗാന്ധി പറഞ്ഞു. “പുകവലി ക്യാന്‍സറിനു കാരണമാണോ? എന്തൊക്കെയാണ് അതിന്‍റെ ലക്ഷണങ്ങള്‍? ഇന്ത്യന്‍ പഠനങ്ങളില്‍ ഒന്നും തന്നെ ഇതിനെ കുറിച്ച് വ്യക്തമായ തെളിവുകളില്ല”, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് പുകയില ഉപയോഗത്തിനെതിരെയുള്ള ആദ്യ നടപടിയെന്നോണം പുകയില ഉല്പന്നങ്ങളുടെ പുറത്ത് ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കണമെന്ന് പാര്‍ലമെന്‍റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി നേതാവ് ഇപ്പോള്‍ രംഗത്ത്‌ വന്നിരിക്കുന്നത്.

പകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ചുരുങ്ങിയ പ്രായ പരിധി 25 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ നവംബര്‍ മാസത്തില്‍ രാജ്യമൊട്ടുക്കും കാംപെയിനുകള്‍ നടന്നിരുന്നു. പ്രതിവര്‍ഷം ഒരു കോടിക്കടുത്ത് ജനങ്ങളാണ് പുകയില ഉപയോഗം മൂലം രാജ്യത്ത് മരണമടയുന്നത്.

കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വര്‍ഷം 900,000 ആളുകള്‍ പുകവലി മൂലം മരണപ്പെടുന്നുണ്ട്. ലോകത്ത് ചൈന കഴിഞ്ഞാല്‍ പുകയില മൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
പുകയില അര്‍ബുദത്തിനു കാരണമാകില്ലെന്ന് ബിജെപി നേതാവ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Summary: The BJP leader Dilip Kumar Gandhi says that, according to Indian studies there is no valid evidence to prove that smoking leads to cancer. So the decision of the parliament to print health messages in tobacco products should be re-considered.

Keywords: Tobacco, Cancer, BJP, Dilip Kumar Gandhi, Parliament
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia